Watch Video here
തൃശൂർ: കൊടകര വെള്ളിക്കുളങ്ങര പോത്തന്‍ ചിറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണാണ് കാട്ടാന ചരിഞ്ഞത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് ആള്‍ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ജഡം കണ്ടെത്തിയത്. ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.