Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പടിയൂര്‍ ഇരട്ടക്കൊലക്കേസ് : പ്രേംകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി പ്രേംകുമാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രേംകുമാര്‍ ആദ്യ ഭാര്യയായ ഉദയംപേരൂര്‍ സ്വദേശിനി വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. വിദ്യ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാര്‍ ജൂണ്‍ 1ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. സ്റ്റേഷനിലെത്തിയ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പ്രതിയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.പടിയൂരില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകളുടെ ഭര്‍ത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.. പടിയൂര്‍ …

പടിയൂര്‍ ഇരട്ടക്കൊലക്കേസ് : പ്രേംകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു Read More »

തൃശൂര്‍ പൂരം കലക്കിയത് എ.ഡി.ജി.പി യെന്ന് കെ.മുരളീധരന്‍

തൃശൂര്‍: 2024-ലെ തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ  വിശദീകരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആര്‍.അജിത്കുമാര്‍ പറഞ്ഞത് .അതിന്റെ  അര്‍ഥം പൂരം കലക്കിയെന്നാണെന്ന് മുരളീധരന്‍ പറഞ്ഞു. സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത് .വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ് .സിപിഎമ്മിന്റെ  വോട്ടുകള്‍ ബിജെപിക്ക് പോയി .കോണ്‍ഗ്രസിന്റെ  ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പൂരം മുടങ്ങിയ …

തൃശൂര്‍ പൂരം കലക്കിയത് എ.ഡി.ജി.പി യെന്ന് കെ.മുരളീധരന്‍ Read More »

പാകിസ്താനുവേണ്ടി ചാരവൃത്തി: ഒരു യൂട്യൂബര്‍കൂടി പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബര്‍കൂടി പിടിയിലായി. പഞ്ചാബ് സ്വദേശിയും ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ട്രാവല്‍ വ്ളോഗറായ ജ്യോതി മല്‍ഹോത്ര ചാരവൃത്തിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബര്‍ കൂടി പിടിയിലായിരിക്കുന്നത്. പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പഞ്ചാബ് പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ …

പാകിസ്താനുവേണ്ടി ചാരവൃത്തി: ഒരു യൂട്യൂബര്‍കൂടി പിടിയില്‍ Read More »

ബെംഗളൂരു സ്റ്റേഡിയത്തില്‍ തിക്കുംതിരക്കും, 11 മരണം

ബെംഗളൂരു: ഒരു കുട്ടി അടക്കം 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.  ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിദ്ദേശം നൽകി

തൃശൂർ: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറക്കും.

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ്‌ സ്മിതാ റാണിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു.ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ ആങ്കർ ചെയ്യണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾ നെറ്റ് …

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ Read More »

അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്ക്കരിച്ചു

തിങ്കളാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്‌ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട. ബുധനാഴ്‌ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഡലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി. വ്യാഴാഴ്ച‌ രാവിലെ റാഗി, അരി-അട/ഇലയപ്പം, …

അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്ക്കരിച്ചു Read More »

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവര്‍ കോവിഡുണ്ടോയെന്നറിയാന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം.. ഫലം നെഗറ്റീവെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളത്. ഇങ്ങനെയുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 1435 കോവിഡ് …

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു Read More »

ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളെന്ന് രേഖപ്പെടുത്തണം

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ ഹൈക്കോടതി നിര്‍ദേശം.  ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ”, ”അച്ഛന്‍ എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ …

ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളെന്ന് രേഖപ്പെടുത്തണം Read More »

പുതിയ മുന്നണിയുമായി അന്‍വര്‍

മലപ്പുറം: പി.വി.അന്‍വര്‍ . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ  പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാര്‍ട്ടിയും മുന്നണിയുടെ ഭാഗമായേക്കും. നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ ഭീഷണിയുമായാണ് അന്‍വര്‍ രംഗത്തെത്തിയത്. ഇരുമുന്നികളിലെയും നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ തന്റെ  കൈവശമുണ്ട്. വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വച്ച് അത് കാണിക്കുമെന്നും അന്‍വര്‍ ഭീഷണി മുഴക്കി. മന്ത്രി മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് …

പുതിയ മുന്നണിയുമായി അന്‍വര്‍ Read More »

അന്‍വറിനെ കണ്ടത് തെറ്റ്, രാഹുലിനെ നേരിട്ട് ശാസിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: : പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്. രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് :മത്സരിക്കുമെന്ന് അന്‍വര്‍

നിലമ്പൂര്‍ : തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.നാളെ നാമനിര്‍ദേശ പത്രിക നല്‍കും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവര്‍ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നില്‍ നില്‍ക്കുന്നത് വി.ഡി. സതീശനും ഷൗക്കത്തുമാണ്. ഇവര്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.മത്സരിക്കുന്നതില്‍ നിന്ന് പിവി അന്‍വറിനെ അനുനയിപ്പിക്കാനാന്‍ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് :മത്സരിക്കുമെന്ന് അന്‍വര്‍ Read More »

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോപികണ്ണന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു. 45 വയസ്സ്് പ്രായമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ആനയോട്ടത്തില്‍ ഒന്‍പത് തവണ ജേതാവായിരുന്നു ഗോപി കണ്ണന്‍.ഇന്ന് വെളുപ്പിന് നാല് മണിയോടെ പുന്നത്തൂര്‍ക്കോട്ടയിലെ  കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നീരില്‍ കെട്ടിയിരുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസം തീറ്റയെടുക്കാന്‍ മടി കാണിച്ചിരുന്നു.

നിലമ്പൂരിൽ എം .സ്വരാജ് ഇടത് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി എം.സ്വരാജ് മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.പാർട്ടി ഏൽപ്പിച്ചത് വലിയ ദൗത്യമെന്ന് സ്വരാജ് പറഞ്ഞുഉത്തരവാദിത്വം കൃത്യമായി നടപ്പിലാക്കുമെന്ന് സ്വരാജ് പറഞ്ഞു.

ഷൗക്കത്ത് പാലം വലിച്ചു, യു.ഡി.എഫ് തോറ്റു

തിരുവനന്തപുരം: നിലമ്പുര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് അദ്ദേഹം സി.പി.എം മുഖപത്രത്തിലെഴുതിയ  ലേഖനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍ നിന്ന് വിജയിച്ച അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിജയ കാഹളം നിലമ്പുരില്‍ നിന്ന് ഉയരും. കേരളത്തിന് സുപരിചിതമല്ലാത്ത ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസും …

ഷൗക്കത്ത് പാലം വലിച്ചു, യു.ഡി.എഫ് തോറ്റു Read More »

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ : തൃശൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

വി.ഡി.സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ രംഗത്ത്

മലപ്പുറം:  യു.ഡി.എഫില്‍ ഘടകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവ് പി.വി.അന്‍വര്‍.തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു. പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും പി വി അന്‍വര്‍ ചോദിച്ചു. കാലുപിടിക്കുമ്പോള്‍ യുഡിഎഫ് തന്റെ മുഖത്ത് ചവിട്ടുകയാണെന്നും …

വി.ഡി.സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ രംഗത്ത് Read More »

വന്യജീവികളെ കൊല്ലാന്‍ കേന്ദ്രാനുമതി തേടും

തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് …

വന്യജീവികളെ കൊല്ലാന്‍ കേന്ദ്രാനുമതി തേടും Read More »

കരുവന്നൂര്‍ കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു കെ.രാധാകൃഷ്ണനും, എ.സി.മൊയ്തീനും പ്രതികള്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍ എംപി, എം.എല്‍.എ എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്തിമ കുറ്റപത്രത്തില്‍ 27 പേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി. തട്ടിപ്പില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. സിപിഎമ്മിനെ 68-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011-2021 വരെയുള്ള കാലഘട്ടത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ …

കരുവന്നൂര്‍ കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു കെ.രാധാകൃഷ്ണനും, എ.സി.മൊയ്തീനും പ്രതികള്‍ Read More »

നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ചേക്കും

നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിച്ചേക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനകം യു.ഡി.എഫ് തീരുമാനമെടുത്തില്ലെങ്കില്‍ മത്സരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. രണ്് ദിവസത്തിനകം തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെ ഘടകകക്ഷിയാക്കണമെന്ന ഉറച്ച നിലപാടിലാണ് അന്‍വര്‍. കഴിഞ്ഞ 5 മാസം മുന്‍പ് യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് അന്‍വര്‍ കത്ത് കൊടുത്തിരുന്നു. യു.ഡി.എഫില്‍ എടുക്കുമെന്ന്് മുസ്ലീം ലീഗ്് നേതാക്കളടക്കം ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ അഞ്ച് മാസത്തിന് ശേഷവും യു.ഡി.എഫില്‍ …

നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ചേക്കും Read More »