അപകടം വന്നപ്പോൾ കുതിച്ചെത്തി, മന്ത്രി രാജനെ തടഞ്ഞ് നാട്ടുകാർ
‘തൃശൂർ: കണിമംഗലം ബസ് അപകട സ്ഥലത്ത് എത്തിയ മന്ത്രി കെ.രാജനെ രോഷാകുലരായ നാട്ടുകാർ തടഞ്ഞു. റോഡ് നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് മന്ത്രിയോട് നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം തുടങ്ങിയ പാലക്കൽ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് നിർമ്മാണം ഒന്നര മാസം മാത്രമാണ് നടന്നത്. റോഡിൻ്റെ ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്തത്.അഞ്ച് മാസത്തോളമായിട്ടും റോഡ് നിർമ്മാണം പുന:രാരംഭിക്കാത്തതിനെതിരെ വ്യാപാരികൾ കടക്കം പ്രതിഷേധ സമരം നടത്തിയിരുന്നു. ഇത്രയും കാലം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടം വന്നപ്പോൾ കുതിച്ചെത്തി, മന്ത്രി രാജനെ തടഞ്ഞ് നാട്ടുകാർ Read More »



















