Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗുരുവായൂരില്‍  വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ഗജചികിത്സയില്‍ തുടര്‍പരിശീലന പരിപാടി

തൃശൂര്‍: വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍
വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്താവളമായ പുന്നത്തൂര്‍ക്കോട്ടയില്‍   ആഗസ്റ്റ് 13 മുതല്‍ 15 വരെ ഗജചികിത്സ എന്ന വിഷയത്തില്‍ പഠന, പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.എന്‍.മോഹനന്‍, ഡോ.പി.ബി.ഗിരിദാസ്, ഡോ.പ്രദീപ്കുമാര്‍ എം.കെ.,  ഡോ.ഉഷാറാണി എന്നിവര്‍ അറിയിച്ചു.

വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഈ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പത് ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ആന പഠനകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആനകളുടെ ചികിത്സയെയും, ശാസ്ത്രീയ പരിപാലനത്തെയും സമഗ്രമായി പരിചയപ്പെടുത്തുന്ന വിപുലമായ ഇത്തരം ഒരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.. ആന ചികിത്സയുമായി ബന്ധപ്പെട്ട  നൂതനാശയങ്ങളും, ഈ മേഖലയിലെ നവീനരീതികളും ഡോക്ടര്‍മാരെ പരിചയപ്പെടുത്താനും, പുതുതലമുറ ആന ചികിത്സകരെ വാര്‍ത്തെടുക്കാനുമാണ് പരിപാടി ലക്ഷ്യം വെയ്ക്കുന്നത്.
പുന്നത്തൂര്‍ കോട്ടയിലെ നാല്‍പത് ആനകളെ പഠനത്തിനും പ്രായോഗികപരിശീലനം നല്‍കുന്നതിനുമായി പ്രയോജനപ്പെടുത്തും.

ഒരു ആനക്കൊപ്പം ഒരു വെറ്ററിനറി ഡോക്ടര്‍ ഒരു ദിവസം ചിലവഴിക്കുന്ന രീതിയിലാണ്  പഠനപരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ ഗജചികിത്സാ വിദഗ്ദ്ധന്‍ ഡോ. പി.ബി. ഗിരിദാസാണ് പരിശീലന പരിപാടിയുടെ ഡയറക്ടര്‍.
ആഗോളതലത്തില്‍ അറിയപ്പെടുന്ന വന്യജീവി സംരക്ഷകയും, വൈല്‍ഡ് സ്പിരിറ്റ് ഫണ്ട് എന്ന പരിസ്ഥിതി സംഘടനയു െസഹസ്ഥാപകയും, ദക്ഷിണാഫ്രിക്ക ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടറുമായ ഫാബിയോള ക്യുസാഡ, ആനകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും അന്താരാഷ്ട്ര പ്രശസ്തയായ മിഷേല്‍ സിഡ്‌ലോവ്‌സ്‌കി, ഏഷ്യയുടെ ആന മനുഷ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പത്മശ്രീ ജേതാവുകൂടിയായ ഡോ.കെ കെ ശര്‍മ്മ, വൈല്‍ഡ് ലൈഫ് ഹെല്‍ത്ത് മാനേജ്‌മെന്റില്‍ വിദഗ്ധനും വിവിധ സംസ്ഥാനങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷമേഖലകളില്‍ നിരവധി റെസക്യൂ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഡോ. പരാഗ് നിഗം, ഡോ. അരുണ്‍ സക്കറിയ, സംസ്ഥാനത്തെ തലമുതിര്‍ന്ന ആന ചികിത്സാ വിദഗ്ധന്‍ ഡോ. ജേക്കബ് .വി. ചീരന്‍, വെറ്ററിനറി സര്‍വകലാശാലയുടെ സംരഭകത്വ വിഭാഗം തലവനും പ്രമുഖ ആനചികിത്സകനുമായ ഡോ. ടി.എസ്. രാജീവ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ പഠനക്ലാസുകളും പരിശീലനവും നയിക്കും

Leave a Comment

Your email address will not be published. Required fields are marked *