സാധനസാമഗ്രികളല്ലൊം കൈമാറാത്തതില്‍ പ്രതിഷേധവുമായി മുന്‍ലൈസന്‍സി,ബിനി ടൂറിസ്റ്റ് ഹോം അടച്ചുപൂട്ടി
തൃശൂര്‍; ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ കൈമാറാത്തതില്‍ പ്രതിഷേധവുമായി ബിനി ടൂറിസ്റ്റ് ഹോം മുന്‍ ലൈസന്‍സി ഓമന അശോകന്. കോര്‍പറേഷന്റെ അറിയിപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ മുന്‍ ലൈസന്‍സി എത്തിയത്. ടൂറിസ്റ്റ് ഹോമിന്റെ അകത്തും പുറത്തുമുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മുന്‍ലൈസന്‍സി പറയുന്നു. എന്നാല്‍ കെട്ടിടപരിസരത്തുള്ള ജനറേറ്ററും, ട്രാന്‍സ്ഫോര്‍മറും മാത്രം കൊണ്ടുപോകാനാണ് അനുമതി നല്‍കിയത്. അറിയിപ്പില്‍ അവ്യക്തയുണ്ടെന്ന്് മുന്‍ലൈസന്‍സി ആരോപിച്ചു. അറിയിപ്പ് തിരുത്താതെ സാധനസാമഗ്രികള്‍ കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് മുന്ലൈസന്സിയായ ഓമന അശോകന് മടങ്ങിയത്.ബിനി ടൂറിസ്റ്റ്



















