തൃശൂര്‍: ലോകഗജദിനത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആതിഥേനായ വടക്കുന്നാഥന്റെ നടയില്‍ ആനകളെ ആദരിച്ചു. ശ്രീമൂലസ്ഥാനത്ത് ചിറയ്ക്കല്‍ കാളിദാസന്‍, ചെമ്പൂക്കാവ് വിജയ്കണ്ണന്‍, തിരുവമ്പാടി ലക്ഷ്മി, പുത്രിക്കോവില്‍ സാവിത്രി എന്നീ ആനകളെ പൊന്നാടയണിച്ചാണ് ആദരിച്ചത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആന ഡോക്ടര്‍ പി.ബി.ഗിരിദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്വപ്ന, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, സമിതി സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പ്രസിഡന്റ് പങ്കജാക്ഷന്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മറ്റു സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം ്കരിമ്പും, പഴവര്‍ഗ്ഗങ്ങളും നല്‍കി ആനകളെ ഊട്ടി.