Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം കസ്റ്റഡിയില്‍

കൊച്ചി: റാപ്പര്‍ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്് കോടതിയുടേതാണ്  നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തിക്കും. നാളെ തൃശൂര്‍ വിയ്യൂരുളള ജ്വലറിയില്‍ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ …

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം കസ്റ്റഡിയില്‍ Read More »

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണദാസിനെ പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിൽ നിന്ന് പിടികൂടി കൊടുങ്ങല്ലൂരിലെത്തിച്ചു.വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി 2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് …

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി Read More »

പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

പാലക്കാട്:  പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബിജെപി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയില്‍ നഗരസഭയിലെ മൈക്കുകള്‍ തകര്‍ത്തു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്സണെ ബിജെപി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി. നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ പ്രതിഷേധം ചെയര്‍പേഴ്സന്റെ മുറിയിലേക്കുമെത്തി. ആദ്യം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ …

പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല് Read More »

സുരേഷ്‌ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നതായി പരാതി

തൃശൂര്‍:  കേന്ദ്രമന്ത്രിയും. ബി.ജെ.പി നേതാവുമായ സുരേഷ്‌ഗോപി പുലിപല്ല് മാല ഉപയോഗിക്കുന്നതായി ആരോപണം. പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം ആവശ്യപ്പെട്ടു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ലംഘന ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൂരം:  ചെമ്പൂക്കാവിന്റെ എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍:  കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരായ ആയിരങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത. തൃശൂര്‍ പൂരത്തിന് ചെമ്പൂക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടമ്പേറ്റുവാനുള്ള നിയോഗം  തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇക്കുറി കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്ന് ദേവസ്വം അറിയിച്ചിരുന്നു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ പതിനായിരങ്ങള്‍ എത്തുന്നതോടെ പൂരച്ചടങ്ങുകള്‍ വൈകുന്ന സാഹചര്യത്തിലാണിതെന്നും ദേവസ്വം ചൂണ്ടിക്കാട്ടിയിരുന്നു.  മൂന്ന് വര്‍ഷം മുന്‍പ് വരെ പൂരത്തലേന്ന് തെക്കേഗോപുരനട തുറന്ന് പൂരംവിളംബരം ചെയ്തിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. തൃശൂര്‍ പൂരം വിളംബരം  ചടങ്ങ് പൂരം പോലെ പ്രശസ്തമായത് തെച്ചിക്കോട്ടുകാവ് …

തൃശൂര്‍ പൂരം:  ചെമ്പൂക്കാവിന്റെ എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ Read More »

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ്; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര് വെട്ടിയത്. ശശി തരൂര്‍ എംപിയുടേയും വിഴിഞ്ഞം എംഎല്‍എ എം.വിന്‍സന്റിന്റെയും പേര് ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലും പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. പകരം ആദ്യ കപ്പല്‍ എത്തുന്ന സ്വീകരിക്കല്‍ ചടങ്ങില്‍ മാത്രമാണ് വി ഡി സതീശനെ ക്ഷണിച്ചത്. നാലാം വാര്‍ഷികാഘോഷത്തിന്റെ …

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ്; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല Read More »

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

കൊച്ചി: മാലയില്‍ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി. കോടനാട് റേഞ്ച് ഓഫീസര്‍ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലില്‍ പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടന്‍ മൊഴി നല്‍കിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയില്‍ വെച്ച് ലഭിച്ചതെന്ന് വേടന്‍ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് …

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ് Read More »

പൂരത്തിന് മുമ്പേ രുചിയുടെ മേളം, മാങ്ങാ മേള തുടങ്ങി

മാമ്പഴക്കാലത്തിന്റെ വരവറിയിച്ച് തൃശൂരില്‍ മാങ്ങാമേള തുടങ്ങി.‘ശ്രീ ‘ എന്ന പേരില്‍ ഏഴ് കിലോ തൂക്കം വരുന്ന മാങ്ങ മുതല്‍ ആയിരത്തോളം തരങ്ങളിലുള്ള  മാങ്ങകള്‍ നാവില്‍ രുചിയുടെ മേളം തീര്‍ക്കാന്‍ പ്രദര്‍ശനത്തിലുണ്ട്. തളി, ഇന്ദി, ചന്ദ്രശേഖർ, കടുമാങ്ങ, ജാഫർ ,വൈരം പേരക്ക, വാരക്കുളം, നജ്മ, കുലം തുള്ളി,പാവിട്ട പുറം, ബനാന, പന്ത്, റോസ്, അന്തർമുഖി ,ശിവ, ഗിരിജ, ഹണി, സരിത, തേവർ, സച്ചിൻ, പൊടിനോന, തുളസി, അന്നപൂർണ്ണ, കടവല്ലൂർ, പൊഴിക്കര, നടശ്ശാല, മുവാണ്ടൻ, സാരംഗ്, തുടങ്ങി വിവിധ തരം …

പൂരത്തിന് മുമ്പേ രുചിയുടെ മേളം, മാങ്ങാ മേള തുടങ്ങി Read More »

കഴുത്തില്‍ പുലിപ്പല്ലുള്ള മാലയും, കഞ്ചാവ് കേസിന് പിന്നാലെ വേടന് പിറകെ വനംവകുപ്പും

കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന്‍ ധരിച്ചിരുന്നത് പുലിപ്പല്ലുള്ള  മാലയെന്ന്്് നിഗമനം.  ലഹരി കേസില്‍ വേടന്‍ എറണാകുളം ഹില്‍ പാലസ് പൊലീസിന്റെ പിടിയിലാണ്.കഴുത്തിലെ മാലയില്‍ കണ്ടെത്തിയ വസ്തു പുലിയുടെ പല്ലാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കി. ഇത് തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഇതേ തുടര്‍ന്ന് വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വേടന്‍ ധരിച്ച മാലയുടെ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക. …

കഴുത്തില്‍ പുലിപ്പല്ലുള്ള മാലയും, കഞ്ചാവ് കേസിന് പിന്നാലെ വേടന് പിറകെ വനംവകുപ്പും Read More »

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കും

തൃശൂർ: അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പോലീസിൻ്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവച്ച് കളക്ടർ ഉത്തരവിട്ടു. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. നാഷണൽ ഹൈവേ 544 ൽ ചിറങ്ങര അടിപ്പാത …

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കും Read More »

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു.  വെള്ളയമ്പലത്തെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ  ക്യാമറാമാനായാണ് തുടക്കം. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എന്‍. കരുണ്‍ പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കുട്ടിസ്രാങ്ക്, നിഷാദ്, വാനപ്രസ്ഥം, സ്വം, പിറവി, സ്വപാനം …

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു Read More »

ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്കിംഗ് ചെയ്ത് പ്രതിഷേധ സമരം

തൃശ്ശൂർ: കോർപ്പറേഷനിൽ ഒരു കോടി രൂപ ചെലവ് ചെയ്ത് നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ കാറുകൾ പാർക്കിംഗ് അനുവദിക്കാതെ പാർക്കിംഗ് സംവിധാനം അടച്ചുപൂട്ടിയതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധസമരം സംഘടിപ്പിച്ചു. വലിയ ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്കിംഗ് ചെയ്തു നടത്തിയാണ് പ്രതീകാത്മക സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.

കഞ്ചാവ് കേസിൽ റാപ്പർ വേടൻ വലയിൽ

കൊച്ചി: സംഗീത ട്രൂപ്പിന് നേതൃത്വം നൽകുന്ന റാപ്പർ വേടൻ പോലീസിൻ്റെ കസ്റ്റഡിയിൽ . കണിയാംപുഴയിലെ ഫ്ലാറ്റിൽ നിന്നാണ് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ ഹിൽ പാലസ് പോലീസ് 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറച്ചു നാളായി വേടൻ താമസിക്കുന്ന ഫ്‌ളാറ്റ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഫ്ളാറ്റിൽ നിന്ന് 9 ലക്ഷംരൂപയും പിടിച്ചെടുത്തു. ഇന്നലെ രാത്രി ഇവിടെ ബാച്ചിലർ പാർട്ടി നടന്നിരുന്നു. രാത്രി വേടൻ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെയാണ് വേടൻ എത്തി പാർട്ടിയിൽ ചേർന്നത്. …

കഞ്ചാവ് കേസിൽ റാപ്പർ വേടൻ വലയിൽ Read More »

നാരായണദാസിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

തൃശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ കേസിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ എം എൻ നാരായണദാസിനെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടി

പൂരനഗരിയെ പൊന്നില്‍ മിന്നിക്കാന്‍’സ്വര്‍ണമുഖി’,ഉദ്ഘാടനം അക്ഷയതൃതീയ നാളില്‍

തൃശൂര്‍: വൈശാഖമാസത്തിലെ വിശിഷ്ടദിനമായ അക്ഷയതൃതീയ നാളില്‍ പൊന്നിന്റെ അക്ഷയഖനിയായ ‘സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സി’ ന്  പൂരത്തിന്റെ നാട്ടില്‍ സമാരംഭം കുറിയ്ക്കുന്നു. വിഖ്യാതമായ തൃശൂര്‍ പുരം കൊടിയേറുന്ന ഏപ്രില്‍ 30ന് രാവിലെ 11 മണിക്കാണ് കുറുപ്പം റോഡിലെ മന്നാടിയാര്‍ ലൈന്‍ മാര്‍ ടവര്‍ ബില്‍ഡിംഗിലെ സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ധന്യസമര്‍പ്പണം. ചലച്ചിത്ര നടിയും, നര്‍ത്തകിയുമായ പത്മഭൂഷണ്‍ ശോഭന ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യും.മേയര്‍ എം.കെ.വര്‍ഗീസ്, ചലച്ചിത്രതാരങ്ങളായ മോക്ഷ, അനു സിത്താര, ടിനി ടോം, അനുമോള്‍, സാജു …

പൂരനഗരിയെ പൊന്നില്‍ മിന്നിക്കാന്‍’സ്വര്‍ണമുഖി’,ഉദ്ഘാടനം അക്ഷയതൃതീയ നാളില്‍ Read More »

ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് ഗവര്‍ണറും, മുഖ്യമന്ത്രിയും

തൃശൂര്‍: തൃശൂര്‍ പുരത്തിന് ഇത്തവണ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും, മുഖ്യമന്ത്രി പിണറായി വിജയനും എത്തുമെന്ന് റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പൂരത്തിന് ക്ഷണിച്ചിരുന്നു. മിക്കവാറും എത്താമെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്ക് മെയ് അഞ്ചിന് പാലക്കാട് പരിപാടിയുണ്ട്. അതുകഴിഞ്ഞ് മെയ് 6ന് നടക്കുന്ന തൃശൂര്‍ പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂരം കാണാന്‍ ഗവര്‍ണര്‍ നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു. ഇക്കുറി ഡി.ജി.പി ദര്‍വേസ് സാഹിബ്ബും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പൂരനാളുകളില്‍ തൃശൂരിലുണ്ടാകും. 2019-ല്‍ …

ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് ഗവര്‍ണറും, മുഖ്യമന്ത്രിയും Read More »

തൃശൂര്‍ പൂരം:  തേക്കിന്‍കാട് മൈതാനത്ത് ഡി.ജി.പി പരിശോധന നടത്തി

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡി.ജി.പി ഷെയ്ക്ക് ധര്‍വേഷ് സാഹിബ് ഐ.പി.എസ് തൃശൂരിലെത്തി. തേക്കിന്‍കാട് മൈതാനത്തെ സുരക്ഷ വിലയിരുത്തി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലും ഡി.ജി.പി പരിശോധന നടത്തി.ഇക്കുറി തൃശൂര്‍ പൂരത്തിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.മെയ് ആറിനാണ് തൃശൂര്‍ പൂരം. മെയ് നാലിന് സാമ്പിള്‍ വെടിക്കെട്ടും നടത്തും. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളെച്ചൊല്ലി പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം …

തൃശൂര്‍ പൂരം:  തേക്കിന്‍കാട് മൈതാനത്ത് ഡി.ജി.പി പരിശോധന നടത്തി Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, രാഷ്ട്രീയനിരീക്ഷകനുമായ  ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ  തലവനായി പ്രവര്‍ത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്റെ  സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ …

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു Read More »

തൃശൂരില്‍ ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്ത് സ്ഫോടനം

തൃശൂര്‍: അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ  രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബൈക്കുകളിലെത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നിര്‍ദേശം നല്‍കി. വലിയ ശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ …

തൃശൂരില്‍ ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്ത് സ്ഫോടനം Read More »

തൃശ്ശൂര്‍ പൂരം; മെയ് ആറിന് പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.