Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി

തൃശൂർ : നല്ലങ്കരയിൽ ഗുണ്ടാവിളയാട്ടം തടയാൻ ചെന്നപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിനോടനുബന്ധിച്ച് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ നിലപാടുകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നല്ലങ്കരയിലെ  പ്രദേശവാസികൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ‘ഇളങ്കോ നഗർ – നല്ലങ്കര’ എന്ന് ബോർഡ് വച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ സിവിൽ സർവീസസിൻ്റെ ആപ്തവാക്യമായ നിഷ്പക്ഷത ,സത്യസന്ധത,അജ്ഞാതത്വം എന്നതിൽ വിശ്വസിക്കുന്നത് കൊണ്ട് പ്രദേശവാസികളോട് സ്നേത്തോടെ ആവശ്യപ്പെടുകയും ബോർഡ് നീക്കം ചെയ്യുകയുമുണ്ടായി. തുടർന്നും ജനങ്ങളും …

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി Read More »

കൊക്കാലെ അടക്ക മാർക്കറ്റിലെ മുൻ വ്യാപാരി അബ്ദുൾ റഹീം അന്തരിച്ചു.

തൃശൂർ : കൊക്കാലെ അടക്ക മാർക്കറ്റിലെ മുൻ വ്യാപാരിയായ വെളുത്തുർ പാച്ചു വീട്ടിൽ അബ്ദുൾ റഹീം (70) അന്തരിച്ചു. കബറടക്കം കാളത്തോട് ജുമാ മസ്ജിദിൽ നടന്നു. നസീമയാണ് ഭാര്യ . സാജിദ്, സജ്ന മക്കൾ മരുമകൻ അഫ്സൽ.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കും. മംഗലാപുരം- കാസര്‍കോട്- ഷൊര്‍ണ്ണൂര്‍ റൂട്ട് നാല് വരി പാതയാക്കാനും നീക്കമുണ്ട്. നേരത്തേപ്രഖ്യാപിച്ച അങ്കമാലി- ശബരിമല പാതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഷൊര്‍ണൂര്‍- എറണാകുളം പാത മൂന്ന് വരിയാക്കും. വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര …

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ് Read More »

മലപ്പുറത്ത് നരഭോജി കടുവ കൂട്ടിലായി

മലപ്പുറം: കാളികാവിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കരുവാരക്കുണ്ട് പാന്ത്ര സുല്‍ത്താന എസ് വളവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞമാസമാണ് കടുവ ടാപ്പിംഗ് തൊഴിലാളിയായ കാളികാവ് സ്വദേശി മജീദിനെ കടിച്ചുകൊലപ്പെടുത്തിയത്. 

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

ബര്‍മിങ്ങാം: 58 വര്‍ഷത്തിന് ശേഷം എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക്്് ടെസ്റ്റ് ക്രിക്കറ്റില്‍ അട്ടിമറി ജയം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. 1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ …

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം Read More »

കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി  താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ  വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ  തീരുമാനം. യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേര്‍ പിന്തുണച്ചതോടെ പ്രമേയം പാസായി. ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത് വിസിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, …

കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി Read More »

മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി

കോട്ടയം: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ  തലയോലപ്പറമ്പിലെ വീട്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നല്‍കണമെന്ന് ബിന്ദുവിന്റെ  ഭര്‍ത്താവ് സുശ്രുതന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനില്‍ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണില്‍ സംസാരിച്ച മന്ത്രി ബിന്ദുവിന്റെ  മകള്‍ നവമിയുടെ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് …

മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി Read More »

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ഡിഎംഒ യുടെ ചേമ്പറിലെ കസേരയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

ബിന്ദുവിന്റെ ജീവനെടുത്ത കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വീഴ്ച്ചക്ക് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണ ജോർജിനു പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു കൊണ്ട് തൃശൂർ ഡിഎംഒ ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം. ഡിഎംഒയുടെ സീറ്റിൽ റീത്ത് വെച്ചുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സബീഷ് മരുതയൂർ സമരം ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ രാഹുൽ നന്ദിക്കര , വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മലപ്പുറം:  സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ്, കോണ്‍ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും …

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം Read More »

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പണിതീരാത്ത വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. അലമുറയിട്ട് ബിന്ദുവിന്റെ ഉറ്റവരും, ഉടയവരും. സിസ്റ്റത്തിന്റെ ബലിയാടായ ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനം ഒഴുകിയെത്തി.രോഗബാധിതയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു …

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ Read More »

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്  ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന്റെയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. 

കോട്ടയത്ത് മെഡി. കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. ശുചി മുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. തിരച്ചിൽ ആരംഭിച്ചത് ഭർത്താവിൻ്റെ പരാതിക്ക് ശേഷമായിരുന്നു കെട്ടിടം ഉപയോഗശൂന്യമാണെന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്.

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി. ജാമ്യം അനുവദിച്ചു  ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ  ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ …

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം Read More »

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

കൊച്ചി:  ജെഎസ്്‌കെ ജാനകി വേഴ്‌സസ്  സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച  കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്ക് കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ …

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി Read More »

എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശൂർ : തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ . പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടതിൻ്റെ അടിസ്ഥാനത്തിൽ 3 വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് അറിയിപ്പിൽ പറയുന്നത്. മുൻ എ.ഐ.സി.സി അംഗമാണ് എൻ.കെ. സുധീർ. അൻവർ ഇടതുമുന്നണി വിട്ട ഉടൻ രൂപീകരിച്ച ഡി.എം.കെ എന്ന സംഘടനയിൽ ഇദ്ദേഹം അംഗത്വമെടുത്തിരുന്നു

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത് : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സംതൃപ്തരായ സിവിൽ സർവീസാണ് സർക്കാരിന്റെ കരുത്തെന്നും  സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിൽ എത്തുന്നതിന് സിവിൽ സർവീസിനു മുന്തിയ പരിഗണന നൽകണമെന്നും സി.പി. ഐ നേതാവും മുൻ എം.പി യുമായ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.ജി.ഓ. എഫ് സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണയും കരിദിനാചരണവും   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ അസംതൃപ്തരാക്കി ഒരു സർക്കാർ മുന്നോട്ടുപോവുക എന്നത് ആശാസ്യമല്ല.  സംതൃപ്തമായ സിവിൽ …

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത് : പന്ന്യൻ രവീന്ദ്രൻ Read More »

തൃശൂരിൽ കാർ റൗണ്ട് എബൗട്ടിൽ ഇടിച്ചു കയറി

തൃശൂർ: കാർ റൗണ്ട് എബൗട്ടിൽ ഇടിച്ചു കയറി അപകടം. ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതിയുടെ റൗണ്ട് എബൗട്ടാണ് കാർ ഇടിച്ചു തകർത്തത് . ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.  മരത്താക്കര സ്വദേശിക്ക് പരിക്കേറ്റു. ചാലക്കുടി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.  കാറിന്‍റെ മുൻവശവും തകർന്നു. കാറിന്‍റെ മുൻവശത്തെ രണ്ട് ടയറുകൾക്കും ഗ്രിപ്പ് ഇല്ലാത്തതും റോഡിലെ റൗണ്ട് എബൗട്ടിന്‍റെ അശാസ്ത്രീയ നിർമാണവുമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡിവിഷൻ കൗണ്‍സിലർ ലീല വർഗീസും സ്ഥലത്തെത്തിയിരുന്നു.

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് ചോദ്യം ചോദിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരങ്ങേറിയത്് നാടകീയരംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍  അതിക്രമിച്ചുകയറി മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പരാതി ഉന്നയിച്ചു. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിനെതിരേ. ‘നരിവേട്ട’യില്‍ തന്റെ പേര് ദുരുപയോഗംചെയ്തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീര്‍ ഇ.പിയുടെ ആരോപണം. ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ബഷീര്‍ കോണ്‍ഫറന്‍സ്് ഹാളിലെത്തിയത്.ഡിജിപിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്്് പെന്‍ഷന്‍ കാര്‍ഡ് കാണിച്ചാണ് ഇയാള്‍ ആദ്യം അകത്തേക്ക് കടന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ …

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് ചോദ്യം ചോദിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ Read More »