ഷൈന്‍ ടോം ചാക്കോ ഹാജരായി
കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈന്‍ സ്റ്റേഷനില്‍ എത്തിയത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ പറഞ്ഞതിനും അര മണിക്കൂര്‍ മുന്‍പേ ഷൈന്‍ പിതാവിനൊപ്പം സ്റ്റേഷനില്‍ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈന്‍ സ്റ്റേഷനകത്തേയ്ക്കു കയറി പോയി. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് …