അവസാനമായി ഒരു വട്ടം കൂടി അലീന സെന്റ് ക്ലയേഴ്‌സിലെത്തി, വിതുമ്പലടക്കി സഹപാഠികളും അധ്യാപകരും
തൃശൂര്‍: ഉള്ളുലയ്ക്കുന്ന കാഴ്ചകളായിരുന്നു സെന്റ് ക്ലയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അലീനയുടെ ഭൗതിക ശരീരം സ്‌കൂളില്‍ ഉച്ചയോടെയാണ് പൊതുദര്‍ശനത്തിനെത്തിച്ചത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും 12.45 ഓടെ അലീനയുടെ മൃതദേഹം വഹിച്ച ആംബലന്‍സ് എത്തിയതോടെ മൂകശോകമായ സ്‌കൂള്‍ അങ്കണത്തില്‍ പൊട്ടിക്കരച്ചിലുകള്‍ മുഴങ്ങി.അലീന പഠിച്ച ക്ലാസ് മുറിയുടെ മുന്നിലായിരുന്നു പൊതുദര്‍ശനം. നിറഞ്ഞ ചിരിയുമായി ക്ലാസിലേക്ക് കടന്നുവരുന്ന അലീന ഇനി ഓര്‍മകളില്‍ മാത്രമെന്ന തിരിച്ചറിവില്‍ കൂട്ടുകാരികളുടെ വാവിട്ട് കരച്ചില്‍ …