Newsskerala

പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെണ്‍കുട്ടി കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശേരി സജി- സെറീന ദമ്പതികളുടെ മകള്‍ ആന്‍ഗ്രേസ് (16) ആണ് മരിച്ചത്.തൃശൂര്‍ സെന്റ് ക്ലെയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

രാത്രി 12 മണിയോടെ  പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരണത്തിനു കീഴടങ്ങിയിരുന്നു. അതേസമയം, പട്ടിക്കാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പീച്ചി ഡാമിന്റെ  പള്ളിക്കുന്ന് അങ്കണവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. പീച്ചി പുളിമാക്കല്‍ സ്വദേശിയായ നിമയുടെ വീട്ടിലെത്തിയതായിരുന്നു മറ്റു മൂന്നുപേരും. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *