ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാലിന്
ന്യൂഡൽഹി: മലയാളത്തിൻ്റെ റ പ്രിയ നടൻ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ആനന്ദവല്ലിക്ക് പണം നൽകി കരുവന്നൂർ ബാങ്ക്
തൃശൂർ ..കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് പണം നൽകി. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായത്.കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം ഇരിങ്ങാലക്കുടിയിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ …
തൃശ്ശൂരിലും അമീബിക് മസ്തിഷ്കജ്വരം മരണം
തൃശൂർ : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തൃശ്ശൂരിലും മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പുന്നയൂർ അകലാട് സ്വദേശിയായ 59 കാരനാണ് മരിച്ചത്.
ഉത്തരവ് മരവിപ്പിച്ചില്ലെങ്കിൽ ചോര ചിന്താനും തയ്യാറെന്ന് മേയർ വർഗീസ്
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം തസ്തിക വെട്ടിക്കുറച്ച തദ്ദേശവകുപ്പിൻ്റെ നടപടിയിൽ അതൃപ്തി അറിയിച്ച് മേയർ എം കെ വർഗീസ്. ഉത്തരവ് 7 ദിവസത്തിനകം ‘മരവിപ്പിക്കണം. കോർപറേഷനെ അറിയിക്കാതെയാണ് ഉത്തരവെന്നും പത്രസമ്മേളനത്തിൽ മേയർ ചൂണ്ടിക്കാട്ടി. ഇവിടെ മേയറും ഭരണ സമിതിയും ഉണ്ടെന്ന കാര്യം തദ്ദേശവകുപ്പ് അറിഞ്ഞിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന് വേണ്ടത് തൻ്റെ ചോരയാണ്. വൈദ്യുതി ജീവനക്കാർക്കൊപ്പമാണ് താൻ . 23 ന് തദ്ദേശമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രമ്യമായ തീരുമാനം ഉണ്ടാകും.ജീവനക്കാരുടെ ആവശ്യത്തിൽ ഒപ്പം നിൽക്കേണ്ട പ്രതിപക്ഷത്തിന് ഫോട്ടോ …
ഉത്തരവ് മരവിപ്പിച്ചില്ലെങ്കിൽ ചോര ചിന്താനും തയ്യാറെന്ന് മേയർ വർഗീസ് Read More »
തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ
തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മരണം.
മന്ത്രി ശിവൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ശൂന്യവേളയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി വി. ശിവൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിക്ക് സഭാ നടപടികൾ ആരംഭിച്ച് ഏകദേശം 10 മിനിറ്റിനുശേഷം, ശിവൻകുട്ടിക്ക് പെട്ടെന്ന് ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു, ഭരണമുന്നണിയിലെ നിരവധി അംഗങ്ങളെ സഹായത്തിനായി എത്തിച്ചു. തുടർന്ന്, സഭയിൽ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി,
തൃശൂര്‍ എസിപിയെ സ്ഥലം മാറ്റി
തൃശൂര്‍: തൃശൂര്‍ സിറ്റി എസിപി സലീഷ് എന്‍ ശങ്കരനെ സ്ഥലം മാറ്റി. കെ.ജി.സുരേഷാണ് പുതിയ എസിപി. പാലക്കാട് നാര്‍ക്കോട്ടിക് സെല്ലില്ലേക്കാണ് മാറ്റം. പാലക്കാട് കൊല്ലങ്കോട് സിഐ ആയിരിക്കെ കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു. കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് 7 വര്‍ഷം മുന്‍പ് മര്‍ദനമേറ്റത്. സലീഷിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.
പാലിയേക്കര ടോള്‍ വിലക്ക് തിങ്കളാഴ്ച തീരുമാനം
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനുള്ള വിലക്ക് തുടരും. ടോള്‍ പിരിവ് സംബന്ധിച്ചുള്ള ഹര്‍ജികളില്‍ തീരുമാനമായില്ല. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ടോള്‍ പിരിക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഹര്‍ജികളാണ് തിങ്കളാഴ്ച തീര്‍പ്പാക്കുക. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് …
അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
തൃശൂർ : ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ്ബ് തൂങ്കുഴി പിതാവിനോടുള്ള ആദരസൂചകമായി തൃശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. പിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾക്കു പകരം സാരിയോ മറ്റ് തുണിത്തരങ്ങളോ സമർപ്പിക്കണം. അവ പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
മാർ ജേക്കബ്ബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്ച
തൃശൂർ : മാർ ജേക്കബ്ബ് തൂങ്കുഴിയുടെ സംസ്‌കാരം തിങ്കളാഴ്‌ച കോഴിക്കോട് നടക്കും. മൃതദേഹം നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഞായറാഴ്‌ച ഉച്ചക്ക് 12.15 ന് പുത്തൻപള്ളിയിൽ ഭൗതിക ദേഹം എത്തിക്കും. 3.30 ന് അവിടെ നിന്ന് വിലാപയാത്ര. വൈകിട്ട് 5 ന് ലൂർദ് കത്തീഡ്രലിൽ വിലാപയാത്ര എത്തി ചേരും. 7 ന് ലൂർദ് പള്ളിയിൽ ദിവ്യബലി. തിങ്കളാഴ്ച രാവിലെ 9.45 ന് ലൂർദ് പള്ളിയിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. തുടർന്ന് കോഴിക്കോട്ടേക്ക് കൊണ്ടു …
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ …
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി Read More »
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു
തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തൃശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. 1930 ഡിസംബര്‍ 13 നായിരുന്നു ജനനം. മാനന്തവാടി, താമരശേരി രൂപത ബിഷപ്പായിരുന്നു. 2007 വരെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ചിരുന്നു. സിറോ മലബാര്‍ സിനഡ്, സിബിസിഐ വൈസ് പ്രസിഡന്റ് ചുമതലകള്‍ വഹിച്ചു.1997 മുതല്‍ 2007 വരെ തൃശൂര്‍ അതിരൂപത അധ്യക്ഷനുമായിരുന്നു. തുടര്‍ന്ന് ചുമതലകളില്‍ നിന്നൊഴിഞ്ഞ …
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു Read More »
പീച്ചി പോലീസ് മര്‍ദ്ദനം: രതീഷിനെ പിരിച്ചുവിടണമെന്ന് കെ.പി. ഔസേപ്പ്
തൃശ്ശൂര്‍: പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ പ്രതിയായ എസ്്്്എച്ച്്ഒ പി.എം. രതീഷിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തൃപ്തനല്ലെന്ന് പരാതിക്കാരനായ കെ.പി. ഔസേപ്പ്. ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നും, കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ രതീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍ദ്ദനത്തിന് കൂട്ടുനിന്ന മറ്റ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിലൂടെ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള ലഘുവായ നടപടികള്‍ പോരെന്നാണ് ഔസേപ്പിന്റെ ആവശ്യം. സസ്‌പെന്‍ഷന്‍ കാലയളവില്‍ …
പീച്ചി പോലീസ് മര്‍ദ്ദനം: രതീഷിനെ പിരിച്ചുവിടണമെന്ന് കെ.പി. ഔസേപ്പ് Read More »
കരുവന്നൂരിലും പണം നല്‍കണം: സുരേഷ് ഗോപി
തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക്് പണം തിരിച്ചുനല്‍കാന്‍ സിപിഎം നേതൃത്വം ഉത്സാഹം കാണിക്കാത്തതെന്തെന്ന്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ചോദിച്ചു. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.കൊച്ചുവേലായുധന് വീട് നിര്‍്മ്മിച്ച് നല്‍കുന്നതില്‍ സന്തോഷമുണ്ട്.വീട് പണിയാന്‍ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാന്‍ കൗണ്ടര്‍ തുടങ്ങണം. ഇതിനായി സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങിവരണം. കരുവന്നൂരില്‍ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദറിനെ പോലുള്ളവര്‍ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്നും, കരുവന്നൂരിലെ …
പീച്ചി പൊലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണം: കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കുറ്റക്കാരനായ എസഎച്ച്്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവില്‍ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മര്‍ദ്ദിച്ചതിന് അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നല്‍കിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂര്‍ അഡി. എസ്പിയുടെ റിപ്പോര്‍ട്ട് ഒന്നരവര്‍ഷം പൂഴ്ത്തിവെക്കുകയായിരുന്നു. സംഭവത്തില്‍ ആദ്യമായാണ് രതീഷിനെതിരെ നടപടി വരുന്നത്. 2023ലാണ് പീച്ചി പൊലീസ് സ്റ്റേഷനില്‍ സംഭവമുണ്ടായത്. പീച്ചി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് …
പീച്ചി പൊലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണം: കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍ Read More »
വോട്ടര്‍ പട്ടിക ക്രമക്കേട്:ടിഎന്‍ പ്രതാപന്റെ പരാതിയില്‍ സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തേക്കില്ല
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂില്‍ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിക്കുന്നത്. ജില്ലാ ഭരണകൂടത്തില്‍ നിന്നോ തെരഞ്ഞെടുപ്പ് …
കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് വെട്ടിലായിസിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂര്‍: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ നടത്തിയ പ്രസംഗം വിവാദമായി. പ്രതികള്‍ക്ക്്് പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് …
കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് വെട്ടിലായിസിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി Read More »
സ്വര്‍ണ വില 82,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 82,080 രൂപയിലും ഗ്രാമിന് 10,260 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില 8,425 രൂപയിലെത്തി. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റിക്കാര്‍ഡാണ് വഴിമാറിയത്. ഇതോടെ, ഈമാസം ഇതുവരെ മാത്രം ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും …