Newsskerala

Jimon Paul

നിതിന്‍രാജിന്റെ മരണം:മുഖ്യപ്രതി ഡോ.  റാം വീണ്ടും അറസ്റ്റില്‍

കണ്ണൂര്‍: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം റാമിനെ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. എന്നാല്‍, നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. പിന്നീട് വീണ്ടും റാമിനെ കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

അജിത്കുമാറിനു സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദി’; മറുപടിയുമായി രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നില്‍ എംപിമാരുടെ ഉന്തും തള്ളും

ദില്ലി: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഈ ആവശ്യങ്ങള്‍ വ്യക്തമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചര്‍ച്ച വേണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതി ഇപ്പോഴാണോ ആലോചിക്കുന്നതെന്ന് കെ.സി ചോദിച്ചു. …

യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദി’; മറുപടിയുമായി രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നില്‍ എംപിമാരുടെ ഉന്തും തള്ളും Read More »

തൃശ്ശൂരില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍: മടവാക്കരയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണന്‍ (89 ) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നല്‍കിയിട്ടും മകന്‍ അച്ഛന് ജീവനാംശം നല്‍കിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്ത് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റില്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. –2025 ല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പ്പ പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ കേസിലാണ് പ്രശാന്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

അമല പി.ആർ.ഒ. ജോസഫ് വർഗ്ഗീസിന് റോട്ടറി പുരസ്കാരം:

തൃശൂർ : അമല ഹോസ്പിറ്റലിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ജോസഫ് വർഗ്ഗീസിന് ആരോഗ്യ മേഖലയിലെ ദീർഘകാല സേവനത്തിനും സമഗ്ര സംഭാവനയ്ക്കും റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റിന്റെ പുരസ്കാരം ലഭിച്ചു. തൃശ്ശൂർ എലൈറ്റ് ഹോട്ടലിൽ വെച്ച് റോട്ടറി ക്ലബ്ബിന്റെ സമുന്നതരായ മെമ്പർമാർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര സമർപ്പണം.

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നാളെ വി?ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആഹ്വാനം ചെയ്തു. മുഴുവന്‍ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുഠ

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇറാനെതിരേ അതിശക്തമായ വ്യോമാക്രമണം തുടര്‍ന്ന് അമേരിക്ക. ഇറാനിലെ പ്രധാന നഗരങ്ങളായ ബുഷെഹര്‍, തബരീസ് എന്നിവിടങ്ങളിലെ സൈനിക, തന്ത്രപ്രധാനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാല്‍, സൈനിക നടപടികള്‍ അവസാനിപ്പിക്കില്ലെന്നും വരുംദിവസങ്ങളിലും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനു ശക്തമായ താക്കീതു നല്‍കി. മേഖലയില്‍ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകള്‍ തുടരുമെന്ന സൂചനകളാണ് ട്രംപിന്റെ  പ്രസ്താവന നല്‍കുന്നത്. ഇറാന്റെ  ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍ പൂര്‍ണമായി അവസാനിക്കുന്നതുവരെ …

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു Read More »

കോക്രോച്ച് സമരം: പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണം- രാഹുല്‍

ന്യൂഡല്‍ഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയില്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടന്‍ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അറസ്റ്റ് ചെയ്തശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ തടവില്‍ വെച്ച ഛത്രസല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.‘ഇന്ത്യയിലെ വിദ്യാര്‍ഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ …

കോക്രോച്ച് സമരം: പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണം- രാഹുല്‍ Read More »

കള്ളന്‍ വിജയന്‍’ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം. സ്വരാജ്

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ലേഖന വിവാദമില്ല, പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് എം.ഡി എം സ്വരാജ്. കള്ളന്‍ വിജയന്‍ എന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്‍ക്കെതിരെയും ദേശാഭിമാനിയില്‍ നടപടിയില്ല. നടപടി ഉണ്ടെങ്കില്‍ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല. വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാല്‍, കാരണം വിശദീകരിക്കേണ്ട കാര്യമില്ല. എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു. പത്രം വിതരണം ചെയ്തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി.നടക്കുന്നത് തെറ്റായ പ്രചരണങ്ങള്‍. …

കള്ളന്‍ വിജയന്‍’ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം. സ്വരാജ് Read More »

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം

തൃശൂർ : വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും പ്രകമ്പനം ഇന്ന് രാവിലെ 8:45ന് 9നും ഇടയിലാണ് ശബ്ദം കേട്ടത്. കഴിഞ്ഞദിവസം ഉണ്ടായതിന് സമാനമായാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടിൽ പി.എസ് സുബിൻ (38) എന്നയാളെയാണ് വിയ്യൂർ പോലീസ് ബാംഗ്ളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർമി ഉദ്യോഗസ്ഥനായ പ്രതി യുവതിയെ ഫോൺമുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സ്ത്രീയെ പല സ്ഥലങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയും 2,08749/- …

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ Read More »

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം: ക

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം തന്നെയാണ്. എന്നാൽ ആ ഭൂചലനവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല എന്ന് ബന്ധപ്പെട്ട അധികാരികളുമായിട്ടുള്ള ചർച്ചയിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി ഒല്ലൂർ എം.എൽ.എ കെ. രാജൻ അറിയിച്ചു.​ഇന്നലെ ഈ വിഷയം ഉണ്ടായ ഉടനെ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസുമായി സംസാരിച്ചിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ ഇന്നലെയും ഇന്ന് രാവിലെയും റെക്കോഡ്കൾ പരിശോധിക്കപ്പെട്ടു.​ദേശീയ സർക്കാരിന്റെ സീസ്മിക് സെന്ററിൽ (ഏതെങ്കിലും ഭൂചലനങ്ങൾ കൃത്യമായി രേഖപ്പെടുത്താവുന്ന ദേശീയ ദുരന്ത …

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം: ക Read More »

തലസ്ഥാനത്ത് ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്‌നി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷുബ്ധരംഗങ്ങള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ രാഹുല്‍ ഗാന്ധി അറസ്റ്റില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധിയെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് നടപടിക്കെതിരെ സ്ഥലത്ത് …

തലസ്ഥാനത്ത് ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്‌നി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍ Read More »

ഹോര്‍മുസില്‍ ഇറാന്റെ മിസൈലാക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ടെഹ്‌റാന്‍: പശ്ചിമേഷ്യ സംഘര്‍ഷഭരിതം. ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടര്‍ച്ചയായ പത്താം നാളിലും ശക്തം. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോര്‍മുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്റെ  ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈല്‍ സിസ്റ്റങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.അതേസമയം ഇറാന്റെ  സൈനിക കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ച് അമേരിക്ക. ഇറാന്റെ സിരിക്, ബന്ദര്‍ …

ഹോര്‍മുസില്‍ ഇറാന്റെ മിസൈലാക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു Read More »

ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ ദില്ലി പൊലീസിന്റെ കസ്റ്റഡിയില്‍. സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാര്‍ ഉള്‍പ്പെടെ 118 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സ്‌പെഷ്യല്‍ കമ്മീഷണറും ഡിസിപിമാരും ഉള്‍പ്പെടും. സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചര്‍ച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകര്‍ സമരം …

ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍ Read More »

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

മംഗന്‍: സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ …

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു Read More »

പീച്ചിയിൽ നേരിയ ഭൂചലനം

തൃശൂർ : പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിനു സമീപം തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു വൈകുന്നേരം 6.05 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. .

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍  ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ചെന്താമരക്ക് തൂക്കുകയർ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ‘ശിക്ഷ പ്രസ്താവിച്ചത്. പ്രതി 20 ലക്ഷ o പിഴയും നൽകണം