Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബജ്‌രംഗി ഭായിജാൻ ! നിലംതൊടാതെ എതിരാളി; ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ

by നിധിൻ തൃത്താണി 

ടോക്കിയോ: ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ. ഇന്ന് നടന്ന 65 കിലോഗ്രാം ഗുസ്തി ഇനത്തിൽ കസാക്ക് താരത്തെ തകർത്താണ് ഇന്ത്യയുടെ ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഹരിയാനയിൽ നിന്നുള്ള ബജ്റംഗ് 8 പേയിന്റുകൾ നേടിയപ്പോൾ കസാക്ക് താരത്തിന് ഒരു പോയിൻറ് പോലും നേടാൻ സാധിച്ചില്ല. പങ്കെടുത്ത എല്ല അന്താരാഷ്ട്ര ടൂർണമെന്റുകളിലും മെഡൽ നേടിയിട്ടുള്ള ഫയൽവാനാണ് ബജ്റംഗ്. ഈ മെഡലോടുകൂടി  ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യ. 2012ലെ ലണ്ടൻ ഒളിമ്പിക്സിലും ആറു മെഡൽ ഇന്ത്യൻ കായിക താരങ്ങൾ നേടിയിരുന്നു.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *