തൃശൂര്‍ : വര്‍ണക്കുടമാറ്റം വിസ്മയക്കാഴ്ചയൊരുക്കുന്ന വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ ഭീമന്‍ അത്തപ്പൂക്കളത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സായാഹ്നക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇത് പതിനാറാം വര്‍ഷമാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. ഇത്തവണ 60 അടി വ്യാസത്തിലാണ് പൂക്കളം.
പുലര്‍ച്ചെ വടക്കുംനാഥന്റെ 3 മണിക്കുള്ള നിയമവെടിക്കുശേഷം പൂക്കളത്തിലേക്കുള്ള ആദ്യപുഷ്പം കല്ല്യാണ്‍ ഗ്രൂപ്പ് സാരഥി ടി.എസ്. പട്ടാഭിരാമന്‍ അര്‍പ്പിക്കും.
ഓണാഘോഷങ്ങളുടെ കൊടിയേറ്റം രാവിലെ 11 മണിക്ക് അത്താഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.കണ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. അത്തപൂക്കള സമര്‍പ്പണം എം.എം. വര്‍ഗ്ഗീസ്, ജോസ് വള്ളൂര്‍, കെ.കെ. അനീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി.കെ.ഷാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഓണപ്പാട്ടുകളോടെ ആരംഭിക്കുന്ന ഓണാ
ഘോഷ പരിപാടികളില്‍ മുന്‍ മേയര്‍ അജിതാ വിജയന്റെ നേതൃത്വത്തില്‍ 50 ഓളം വനിതകള്‍ ചേര്‍ന്ന് തിരുവാതിരക്കളി അവതരിപ്പിക്കും. വൈകീട്ട് 5 മണിക്ക് ദീപചാര്‍ത്ത് അരങ്ങേറും. എന്‍.കെ. സുധീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍ ആദ്യദീപം തെളിയിക്കും. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ആശംസകള്‍ നേരും. കെ.കെ.വത്സരാജ്, സി.എന്‍.ഗോവിന്ദന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, കെ.വി. സദാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
അത്തപ്പൂക്കളത്തിന് കെ.കെ.സോമന്‍, അഡ്വ. ഷോബി ടി വര്‍ഗ്ഗീസ്, കെ.വി.സുധര്‍മ്മന്‍, കെ.കെ.പ്രശാന്ത്, സി.എന്‍. ചന്ദ്രന്‍, വി.കെ. രവീന്ദ്രന്‍, ജോബി തോമസ്, ആര്‍.എച്ച് ജമാല്‍, രാജന്‍ ഐനിക്കുന്നത്ത്, പി.ഡി. സേവ്യര്‍, ഇ.എന്‍. ഗോപി, സണ്ണി ചക്രമാക്കല്‍, ടി.ഡി.ജോസ്, എസ്.സുബ്രഹ്‌മണ്യന്‍ സ്വാമി. മനോജ് ചെമ്പില്‍, പി.എം. സുരേഷ് ബാബു, പി.എന്‍. സുഗണന്‍, കെ.എ. അതുല്‍കൃഷ്ണ, ജീവന്‍ കെ.എസ്. എന്നിവര്‍ നേതൃത്വം നല്‍കും.