തൃശൂര്‍: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൃശൂർ അതിരൂപതാ ആസ്ഥാനമായ ബിഷപ്പ് ഹൗസില്‍ വന്‍ പോലീസ് സന്നാഹം. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി വൈകീട്ട്
ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു.
ഇതിനിടെ പോലീസ് വലയത്തില്‍ ആര്‍ച്ച് ബിഷപ്പ് താഴത്ത് സ്ഥലം വിട്ടു. എങ്കിലും പ്രതിഷേധക്കാരായ വൈദികര്‍ ബിഷപ്പ് ഹൗസില്‍ തമ്പടിച്ചു. മാധ്യമ പ്രവര്‍ത്തരെ ബിഷപ്പ് ഹൗസിനുള്ളിലേക്ക് കടത്തിവിട്ടില്ല. പ്രതിഷേധക്കാരായ വൈദികര്‍ ഇതിനിടെ പുറത്തുവന്ന് ആര്‍ച്ച് ബിഷപ്പിന് കാണുന്നതുവരെ ഇവിടെ തുടരുമെന്ന് അറിയിച്ചു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കാനിരിക്കെയാണ് പ്രതിഷേധം
ഇതിനിടെ കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്ന വിശ്വാസികള്‍ എത്തിത്തുടങ്ങിയതോടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് താഴിട്ടുപൂട്ടി. കൂടുതല്‍ പോലീസും എത്തിയതോടെ വിശ്വാസികള്‍ പിരിഞ്ഞുപോയി. പ്രതിഷേധിക്കാരായ വൈദികര്‍ക്കൊപ്പം സ്ത്രീകളടക്കമുള്ള ഏതാനും വിശ്വാസികളും ബിഷപ്പ് ഹൗസില്‍ എത്തിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍, അതേ തീരുമാനം തന്നെ തൃശൂര്‍ അതിരൂപതയും എടുക്കണം എന്ന്് വൈദികര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇതംഗീകരിക്കാന്‍ തയ്യാറായില്ല.
നാളെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തെ കാര്‍മിത്വത്തില്‍ ഏകീകരിച്ച കുര്‍ബാന നടത്തും.
Photo Credit: Newss Kerala