തൃശൂർ : മേയര്‍ എം.കെ.വര്‍ഗീസ മോശമായി പെരുമാറിയെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പ്ലക്കാര്‍ഡുമായി അമ്മ വേഷത്തിലെത്തിയ വിനോദ് പൊള്ളാഞ്ചേരി ഓഫീസില്‍ സാക്ഷ്യപത്രത്തിനെത്തിയ ഡോ.കെ.സി.പ്രകാശനെ മേയര്‍ അധിക്ഷേപിച്ചതായി ആരോപിച്ചു. ഡോക്ടറോട് പുറത്തുപോകാന്‍ ആക്രോശിച്ചുവെന്നും, കൂടെ ചെന്ന തന്നെയും മേയര്‍ അപമാനിച്ചിറക്കിയെന്നും വിനോദ് പറഞ്ഞു. മേയറില്‍ നിന്നും ഇനിയും അപമാനം താങ്ങാന്‍ വയ്യെന്നും, ക്ഷമയുടെ നെല്ലിപ്പലക കടന്ന് അമ്മ വേഷത്തില്‍ എന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു വിനോദ് പൊള്ളാഞ്ചേരിയുടെ പ്രതിഷേധം. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡും ബി.ജെ.പി അംഗങ്ങള്‍ ഉയര്‍ത്തി.
എന്നാല്‍ താന്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഡോ. കെ.സി.പ്രകാശന് സാക്ഷ്യപത്രം നല്‍കിയിരുന്നതായും മേയര്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് തിരുത്തല്‍ വരുത്തിയ സാക്ഷ്യപത്രത്തിനായി നല്‍കിയ ആള്‍ തന്നെ നേരിട്ട് വരണമെന്നുമാണ് താന്‍ കൗണ്‍സിലറോട് ആവശ്യപ്പെട്ടതെന്നും മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.അറിയിച്ചു