തൃശ്ശൂർ : ഹൈന്ദവ വിശ്വാസങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിച്ച് സ്പീക്കർ ഷംസീറും സിപിഎമ്മും തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങളിലും ഇന്നലെ തിരുവനന്തപുരത്ത് NSS ൻ്റെ നേതൃത്വത്തിൽ നടന്ന നാമജപ പ്രതിഷേധത്തിനെതിരെ സർക്കാർ കേസ് എടുത്തതിലും പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6.ന് BJP തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസ് പരിസരത്ത് നിന്ന് സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ച പ്രതിഷേധ മാർച്ച് BJP തൃശ്ശൂർ ജില്ലാ ഉപാധ്യക്ഷൻ ശ്രീ സുജയ് സേനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന് തൃശ്ശൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ അധ്യക്ഷത വഹിച്ചു. യോഗത്തിന് തൃശ്ശൂർ വെസ്റ്റ് മണ്ഡലം ജന സെക്രട്ടറി ദിനേഷ് കരിപ്പേരിൽ സ്വാഗതം പറഞ്ഞു. പ്രതിഷേധ മാർച്ചിന് ദേശീയ സമിതിയംഗം ശ്രീമതി. M S സമ്പൂർണ്ണ ,ജില്ലാ സെക്രട്ടറിമാരായ N.R. റോഷൻ , Dr. V ആതിര ,പൂർണ്ണിമ സുരേഷ്, വിൻഷി അരുൺ കുമാർ , ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് , യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ്മരുതയൂർ , കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, നിജി.കെ. ജി , മണ്ഡലം ജന. സെക്രട്ടറിമാരായ മനോജ് മഠത്തിൽ , രജ്ജ്ചിത്ത് , പ്രിയ അനിൽ, രഞ്ജിത്ത് കണ്ണായി, സുശാന്ത് ഐനിക്കുന്നത്ത്
എന്നിവർ നേതൃത്യം നൽകി.