ഇടുക്കി: വാഗമണില്‍ ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ നാലുവയസുകാരന് ദാരുണാന്ത്യം. വഴിക്കടവിലുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാനാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
അയാനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ആര്യ പാലായിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ചാര്‍ജ് ചെയ്യാന്‍ കാര്‍ നിര്‍ത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റെയും ദേഹത്തേക്ക് മറ്റൊരു കാര്‍ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്‌നിക്ക് കോളേജിലെ അധ്യാപികയാണ് ആര്യാ മോഹന്‍.