Newsskerala

Kerala news

കോതമംഗലത്ത് പെരിയാറില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോതമംഗലം:  പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേര്‍ക്കും കൂടി ജീവന്‍ നഷ്ടമായത്. തിരുവല്ല സ്വദേശി ബിയോണ്‍ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കോതമംഗലം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നുള്ള വടാട്ടുപാറയിലെ പല്ലവന്‍ പടിയിലാണ് ഉച്ചയോടെ ഒന്‍പത് പേരടങ്ങുന്ന …

കോതമംഗലത്ത് പെരിയാറില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു Read More »

തമിഴ്‌നാട് മുഖ്യമന്ത്രിയായി  വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്നാടിന്റെ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ് സ്ഥാനമേറ്റു.  ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് . ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവര്‍ത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഒമ്പത് …

തമിഴ്‌നാട് മുഖ്യമന്ത്രിയായി  വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More »

കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകില്ല

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്ന് സൂചന. ഹൈക്കമാന്‍ഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന്് ഹൈക്കമാന്‍ഡ് നിരീക്ഷക ദീപാ ദാസ് മുന്‍ഷി അറിയിച്ചു.ദീര്‍ഘമായ ചര്‍ച്ച നടന്നുവെന്നും, നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് 23-ാം തീയതിവരെ സമയമുണ്ടെന്നും അവര്‍ പറഞ്ഞു. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ അനുകൂല, പ്രതികൂല പ്രകടനങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍ അണികളോട് ആവശ്യപ്പെട്ടു. ഒരു സ്ഥലത്തും തനിക്കായി പ്രകടനം നടത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയ പ്രകടമാണെന്ന …

കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകില്ല Read More »

മുഖ്യമന്ത്രി പദവി: ഇന്നത്തെ ചര്‍ച്ച നിര്‍ണായകം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്. നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാന്‍ഡ്. മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുന്‍ഷിയും നിലപാടുകള്‍ നേതാക്കളെ അറിയിക്കും, രാഹുല്‍ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.

ബംഗാളിന്റെ  മുഖ്യമന്ത്രിയായി സുവേന്ദു; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോല്‍ക്കത്ത: അട്ടിമറി വിജയം നേടിയ  പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.  കോല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.ഗവര്‍ണര്‍ ആര്‍.എന്‍. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. എതിര്‍പാളയത്തില്‍നിന്ന് രാഷ്ട്രീയത്തിലെ അടവും തടവും പഠിച്ചാണ് സുവേന്ദു (56) ബംഗാളിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയാകുന്നത്. ആദ്യം കോണ്‍ഗ്രസിന്റെയും …

ബംഗാളിന്റെ  മുഖ്യമന്ത്രിയായി സുവേന്ദു; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More »

മുഖ്യമന്ത്രി പദവി: ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഘടകകക്ഷികളുടെ അഭിപ്രായം മാണിക്കാതെയാണ് തീരുമാനം വരുന്നതെങ്കില്‍ ലീഗ് നിലപാട് കടുപ്പിക്കും. പൊതുവികാരം കണക്കിലെടുക്കണമെന്ന നിലപാടില്‍ ഉറച്ച് ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരാനുള്ളതാണെന്ന് ഓര്‍ക്കണം. ജനത്തെ മാനിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പ്. ഹൈക്കമാന്‍ഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വി ഡി സതീശനായി ഉറച്ച നീക്കങ്ങളാണ് ലീഗ് നടത്തുന്നത്. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍ …

മുഖ്യമന്ത്രി പദവി: ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ് Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്തു

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മോഡലിന്റെ  പരാതിയിലാണ് കേസ്. ജോജോ മുന്‍പ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്. കേസില്‍ പ്രതിയായതോടേ ജോജോ കുരിശിങ്കല്‍ ഒളിവില്‍ പോയി. ദൃശ്യങ്ങള്‍ …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്തു Read More »

യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

കൊച്ചി: സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. യുകെയിലെ പ്രശസ്തമായ തിയേറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ …

യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ് Read More »

സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്

കൊച്ചി  : കെ എസ്ആർടിസി ബസ്സുകളിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി നാളെ (മ മുതൽ നൽകുന്ന ടിക്കറ്റുകളിൽ ‘സ്ത്രീ/പുരുഷൻ’ എന്ന് പ്രത്യേകം രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കം.

കെ.സച്ചിദാനന്ദൻ രാജി വെച്ചു

തൃശൂർ : സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ.സച്ചിദാനന്ദൻ രാജി വെച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അശോകൻ ചരുവിലും രാജിവെച്ചു. ഇരുവരും രാജി കത്ത് സാംസ്ക‌ാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ അയച്ചു.

യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ വീണ്ടും മരം ഒടിഞ്ഞുവീണു; വിദ്യാര്‍ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനു മുന്നിലുള്ള ഫുട്പാത്തില്‍ കൂറ്റന്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന ദൃശ്യ എന്ന വിദ്യാര്‍ഥിനിക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. രാവിലെ 8:15നാണ് സംഭവം. ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന ദൃശ്യയുടെ തലയിലേക്ക് വലിയ ശബ്ദത്തോടെ മരക്കൊമ്പ് പതിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് ബോധരഹിതയായി വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ പോലീസും വഴിയാത്രക്കാരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

സ്ഥാനാര്‍ഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ്  പണവും ഫോണും തട്ടി; ചേര്‍പ്പില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി സഹോദരനില്‍ നിന്ന് 61,500 രൂപയും 16,000 രൂപ വിലയുള്ള പുത്തന്‍ ഫോണും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.ചേര്‍പ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടില്‍ ഉനൈസി (26) നെയാണ് ചേര്‍പ്പ് പോലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2025 നവംബറില്‍ ആണ് സംഭവം. സഹോദരന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് പുറത്ത് വിട്ട് സഹോദരനെയും കുടുംബത്തെയും അപമാനിക്കുമെന്നും പറഞ്ഞ് പല തവണയായിട്ടാണ് പണം തട്ടിയത്.വ്യാജ അശ്ലീല വീഡിയോ …

സ്ഥാനാര്‍ഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ്  പണവും ഫോണും തട്ടി; ചേര്‍പ്പില്‍ യുവാവ് അറസ്റ്റില്‍ Read More »

സതീശനെ പിന്തുണച്ച് 6 പേര്‍ മാത്രം,  സണ്ണി ജോസഫും സന്ദീപ് വാര്യരുമടക്കം 47 പേര്‍ കെസിക്കൊപ്പം

തിരുവനന്തപുരം: കേരളത്തിന്റെ  അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണയക നീക്കങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ സാഹചര്യമാണിപ്പോഴുള്ളത്. എഐസിസി നിരീക്ഷകര്‍ ഇന്നലെ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ  പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യര്‍, സജീവ് ജോസഫ്, ടി ഒ …

സതീശനെ പിന്തുണച്ച് 6 പേര്‍ മാത്രം,  സണ്ണി ജോസഫും സന്ദീപ് വാര്യരുമടക്കം 47 പേര്‍ കെസിക്കൊപ്പം Read More »

കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ  ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് വേണുഗോപാലിന്റെ ഫ്‌ളക്‌സ് അനുകൂലികള്‍ സ്ഥാപിച്ചിരുന്നത്്. പിന്നീട് കെ പി സി സി യിലെ അധികൃതര്‍ എത്തി കരിഓയില്‍ ഒഴിച്ച ബോര്‍ഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവല്‍ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.  തെരുവില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് …

കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു Read More »

മുഖ്യമന്ത്രി സ്ഥാനം: സമ്മര്‍ദം ശക്തമായി നേതാക്കള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി, രാഹുല്‍ ഇടപടും

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന പരസ്യപോര്് തെരുവിലേക്ക്്. സംസ്ഥാനത്ത്് പലയിടത്തും മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കളുടെ ചിത്രവുമായി ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. തൃശൂരില്‍ കൊടുങ്ങല്ലൂരടക്കം പലയിടത്തും പ്രകടനങ്ങള്‍ നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എഐസിസി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മുറവിളി ഉയരുന്നത്.മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്യമായി നടത്തുന്ന സമ്മര്‍ദനീക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. തെരുവിലെ പ്രകടനങ്ങള്‍ അച്ചടക്കത്തിന്റെ അതിരുവിടുന്നെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ …

മുഖ്യമന്ത്രി സ്ഥാനം: സമ്മര്‍ദം ശക്തമായി നേതാക്കള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി, രാഹുല്‍ ഇടപടും Read More »

മുഖ്യമന്ത്രി ആരാകണം?അഭിപ്രായം തേടി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍ ചേരിതിരിവ് ശക്തമായി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ  നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്. സമവായത്തിലെത്താന്‍ ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും തലസ്ഥാനത്ത് എത്തി. മുതിര്‍ന്ന നേതാക്കളേയും ഘടകകക്ഷികളെയും കേള്‍ക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്ത് യോഗം തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്. മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും …

മുഖ്യമന്ത്രി ആരാകണം?അഭിപ്രായം തേടി ഹൈക്കമാന്‍ഡ് Read More »

ചെന്നിത്തല മുഖ്യമന്ത്രിയാവണം; തൃശൂരില്‍ പൂജ നടത്തി

തൃശൂര്‍: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ  രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.  നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.നാരായണന്‍ പൂജനടത്തിയത്.

തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം; അണ്ണാ ഡിഎംകെ എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് മാറ്റി

ചെന്നൈ: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദി ഷോര്‍ ട്രിഷം എന്ന റിസോര്‍ട്ടില്‍ 20 മുറികളാണ് എംഎല്‍എമാര്‍ക്കായി ബുക്ക് ചെയ്തിട്ടുള്ളത്. പാര്‍ട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള നീക്കം. പല എംഎല്‍എമാരും ഇതിനോടകം പുതുച്ചേരിയില്‍ എത്തിയെന്നും ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷണ്‍മുഖം പറഞ്ഞു. വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ …

തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം; അണ്ണാ ഡിഎംകെ എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് മാറ്റി Read More »

നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; തുറന്നടിച്ച് കെ.കെ.ഷൈലജ

തിരുവനന്തപുരം: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ അറിയിച്ചു. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്. 14453 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്.കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ ഷൈലജ തന്നെ ഇവിടെ …

നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; തുറന്നടിച്ച് കെ.കെ.ഷൈലജ Read More »