Newsskerala

Kerala news

റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മുഹമ്മദ് റിയാസ്

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം കേടുപാടുകൾ കൂടാതെ കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച നടപടി ചരിത്രപരമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ നടൻ ഇന്ദ്രൻസ് ഡിഫറെന്റ് ലയബിലിറ്റി പിരീഡിന്റെ (ഡി.എൽ.പി) വിശദാംശങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രകാശനം ചെയ്തു. റോഡുകളുടെ നിർമ്മാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനിയറുടെയും പേരുകളും ഫോൺ …

റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മുഹമ്മദ് റിയാസ് Read More »

പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്

തിരുവനന്തപുരം:കേരള പ്രാവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമ നിധിയിൽ അർഹരായ പ്രവാസി കേരളീയർക്ക് ഓൺലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ടെന്ന് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അംഗത്വത്തിനായുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപ …

പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ് Read More »

ടൂറിസം മേഖലയിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.  ഏകദേശം 100 കോടി രൂപയുടെ വികസന പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. ആലപ്പുഴയിലെ തോടുകളുടെ നവീകരണം നടന്നുവരുന്നു. ഇത് ജില്ലയിലെ ടൂറിസത്തിന് വലിയ ഉണര്‍വ് നല്‍കും. ടൂറിസം, തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പില്‍ഗ്രിം ടൂറിസ്റ്റ് സര്‍ക്യൂട്ടിന്റെ ഭാഗമായാണ് കണിച്ചുകുളങ്ങരയില്‍ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Photo …

ടൂറിസം മേഖലയിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും: മുഖ്യമന്ത്രി Read More »

രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി

കൊച്ചി: രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു.  വാര്‍ഡ്തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. Photo Credit; Twitter

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊർജ്ജിതപ്പെടുത്തി

കൊച്ചി: തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, ചിപ്സ് സ്റ്റാളുകള്‍, നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി എല്ലായിടത്തും പരിശോധന നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുമളി, പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളില്‍ വിവിധ കടകളില്‍ നടത്തിയ പരിശോധനകളില്‍ നോട്ടീസ് നല്‍കുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന കുമളിയിലെ ബെറ്റര്‍ ബേക്കറിക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കി. കാലാവധി കഴിഞ്ഞ പാക്കറ്റ് …

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊർജ്ജിതപ്പെടുത്തി Read More »

നിയമവിരുദ്ധമായ അതിരുകല്ലിടല്‍ തടയുമെന്ന്കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി

തൃശ്ശൂർ: സാമൂഹ്യആഘാതപഠനം നടത്തുന്നതിന് മുന്‍പ് കെ-റെയില്‍ പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിരുകല്ലിടല്‍ തുടര്‍ന്നാല്‍ ശക്തിയായി ചെറുക്കുമെന്ന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. വിശദപഠന രേഖയും (ഡി.പി.ആര്‍) ഫീസിബിലിറ്റി സ്റ്റഡി റിപ്പോര്‍ട്ടും,  ഫീല്‍ഡ് മാപ്പും പൊതുജനങ്ങള്‍ നിന്ന് മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍  പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സമിതി ജന.കണ്‍വീനര്‍ എസ്.രാജീവന്‍, സംസ്ഥാന രക്ഷാധികാരി പ്രൊഫ.കുസുമം ജോസഫ്, ജില്ലാ കണ്‍വീനര്‍ എ.എം.സുരേഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ലിന്റോ വരടിയം, മാര്‍ട്ടിന്‍ കൊട്ടേക്കാട്, ശ്രീധരന്‍.പി. …

നിയമവിരുദ്ധമായ അതിരുകല്ലിടല്‍ തടയുമെന്ന്കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി Read More »

കെ-റെയില്‍ പാത തൃശൂരിൽ സോമിൽ റോഡ് പ്രദേശത്തും പൂങ്കുന്നത്തും കല്ലിട്ടു

തൃശൂര്‍: വിവാദമായ  കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യഘട്ടം തൃശൂരിൽ തുടങ്ങി. ചൊവ്വാഴ്ച രാത്രി എത്തിയ ഉദ്യോഗസ്ഥർ സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കല്ലുകൾ സ്ഥാപിച്ചു.  മഞ്ഞ നിറത്തിൽ പെയിൻറ് അടിച്ച് കല്ലുകളിൽ കെ – റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൂങ്കുന്നതും ഇതുപോലെ കല്ലുകൾ സ്ഥാപിച്ചു. തങ്ങളോട് ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചത് എന്ന് സ്ഥല ഉടമകൾ പറഞ്ഞു. കെ – റെയിൽ വിരുദ്ധ …

കെ-റെയില്‍ പാത തൃശൂരിൽ സോമിൽ റോഡ് പ്രദേശത്തും പൂങ്കുന്നത്തും കല്ലിട്ടു Read More »

ടി.എന്‍.പ്രതാപനെതിരേ അപവാദപ്രചരണം : മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിലെ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

തൃശ്ശൂര്‍:  തൃശൂര്‍ എം.പി ടി.എന്‍.പ്രതാപനെതിരേ അപവാദപ്രചരണം നടത്തിയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ യു ടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ പ്രതാപനെ മദ്യപനായി ചിത്രീകരിച്ച് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ദുബായിലെ അല്‍-ക്യുസൈസില്‍ അല്‍-മിക്വാദ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പ്രതാപന്‍ അതിഥിയായിരുന്നു. പ്രവര്‍ത്തകരോടൊപ്പം പ്രതാപന്‍ ഇടപഴകുന്ന ദൃശ്യങ്ങള്‍ തെറ്റായി മറുനാടനില്‍ ചിതീകരിച്ചവെന്നാണ് ആരോപണം. Photo Credit: Newss Kerala

കലകൾ സംരക്ഷിക്കപ്പെടണം, കലാകാരൻമാരെ കലാപകാരികളാക്കരുത്: പെരുവനം കുട്ടൻ മാരാർ

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ഇളവു ചെയ്ത് കലാകാരൻമാരെ  കലാഭൂമിയിലേക്ക് ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് പെരുവനം കുട്ടൻ മാരാർ. നാട്ടു വാദ്യകലാകാര കൂട്ടായ്മ തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരമുറകൾ ശീലിച്ച് പരിചയമില്ലാത്തവരാണ് കലാകാരൻമാർ. സംഘടനകളും ഈ രംഗത്ത് കുറവാണ്. കലകൾ നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും മാത്രമാണ് കലാകാരൻമാർ ആഗ്രഹിക്കുന്നത്. കലകളുടെ നാടാണ് കേരളം എങ്കിലും കലാകാരൻമാർക്ക് ആനുകൂല്യങ്ങളും സംരക്ഷണവും കുറവാണ്. രണ്ടു വർഷത്തോളമായി …

കലകൾ സംരക്ഷിക്കപ്പെടണം, കലാകാരൻമാരെ കലാപകാരികളാക്കരുത്: പെരുവനം കുട്ടൻ മാരാർ Read More »

കാര്‍ട്ടൂണ്‍ വിവാദം: തൃശൂര്‍ ലളിതകലാഅക്കാദമിക്ക് മുന്നില്‍ യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച്്  കേരള ലളിതകലാ അക്കാദമിയിലേക്ക്് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു.11 മണിയോടെ പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങിയത്. അക്കാദമിക്ക് മുന്നില്‍ മാര്‍ച്ച് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ അല്‍പ നേരം ഉന്തുംതുള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് പ്രതിഷേധിച്ചതോടെ പോലീസ് …

കാര്‍ട്ടൂണ്‍ വിവാദം: തൃശൂര്‍ ലളിതകലാഅക്കാദമിക്ക് മുന്നില്‍ യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം Read More »

‘കുറുപ്പ് ‘ പ്രദര്‍ശനം തുടങ്ങി;ദുല്‍ഖറിനെ നെഞ്ചിലേറ്റി ആരാധകര

തൃശൂര്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശത്തിന്റെ തിരയിളക്കം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഇന്ന് രാവിലെ മുതല്‍ ‘ പ്രദര്‍ശനം ആരംഭിച്ചു. ഉത്സവ പ്രതീതിയില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചിത്രത്തെ വരവേറ്റു.തൃശൂര്‍ രാഗം തിയേറ്ററില്‍ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ രാവിലെ 7നായിരുന്നു കുറുപ്പിന്റെ ആദ്യപ്രദര്‍ശനം. ഫാന്‍സ്്്് ക്ലബുകാര്‍ക്കായിരുന്നു ആദ്യ പ്രദര്‍ശനം. ഇന്ന് മുതല്‍ ദിവസവും രാവിലെ 10 മണി, ഉച്ചക്ക്1 മണി, മാറ്റിനി ഉച്ചതിരിഞ്ഞ് 4 മണി, ഫസ്റ്റ് ഷോ 7 മണി , …

‘കുറുപ്പ് ‘ പ്രദര്‍ശനം തുടങ്ങി;ദുല്‍ഖറിനെ നെഞ്ചിലേറ്റി ആരാധകര Read More »

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയെന്ന് വ്യക്തമായതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിന്റേതാണ് വിവാദ ഉത്തരവ്. മരംമുറി ഉത്തരവിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അറിയാതെ ഇത്രെയും ഗൗരവമേറിയ വിഷയത്തില്‍ മരംമുറിക്കാന്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കാന്‍ …

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു Read More »

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം

തൃശൂര്‍:ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാടെ പണിമുടക്ക് പൂര്‍ണം. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കില്‍ കേരളത്തില്‍ മുഴുവനും ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് മുന്‍പിലും ആദ്യം തടിച്ചുകൂടിയ യാത്രക്കാര്‍ പണിമുടക്ക് പൂര്‍ണ്ണമാണെന്ന് അറിഞ്ഞ ശേഷം മറ്റ് യാത്ര മാര്‍ഗങ്ങള്‍ തേടി. തിരുവനന്തപുരത്ത് പോലീസ് യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനമൊരുക്കിയത് ആശ്വാസമായി.ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്. ഒന്‍പത് വര്‍ഷമായി …

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം Read More »

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള തര്‍ക്കം തീരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡന്‍ എം.പിയുടെയും നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചു. ഇരു വിഭാഗവും തെറ്റുകള്‍ സമ്മതിച്ചു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ …

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി Read More »

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ച മാതൃകയില്‍ കേരള സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസും, ബി.ജെ.പിയും ആവശ്യപ്പെട്ടു. ഇന്ധന നികുതി കേരളത്തിലും കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നികുതിയായി ലഭിക്കുന്ന അധികവരുമാനം കേരളം സബ്സിഡിയായി നല്‍കണം. ഉടന്‍ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളവും തയ്യാറാകണം. നികുതി കുറച്ച കേന്ദ്രത്തിന്റെ തീരുമാനം ആശ്വാസകരമെന്നും സതീശന്‍ പറഞ്ഞു. എക്സൈസ് തീരുവ …

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും Read More »

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം

കൊച്ചി:  കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അുവദിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെ തിയേറ്ററുകളില്‍ തിരക്ക് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് …

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം Read More »

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: നോ ഹലാല്‍ ഹോട്ടല്‍ ഉടമ  തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും തങ്ങളുടെ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകള്‍ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും …

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍ Read More »

ആവേശത്തിൽ വിമാനത്താവളത്തിൽ കൂട്ടുകാർ; വീട്ടിൽ ബിനീഷിന് കണ്ണീരോടെ സ്വീകരണം

കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകന്‍ ബിനീഷിനെ സ്വീകരിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്നലെ ബിനീഷ് ജയില്‍മോചിതനായിരുന്നു. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരില്‍ പറയാമെന്നും ബിനീഷ് പ്രതികരിച്ചു. രാവിലെ പത്തരയോടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് …

ആവേശത്തിൽ വിമാനത്താവളത്തിൽ കൂട്ടുകാർ; വീട്ടിൽ ബിനീഷിന് കണ്ണീരോടെ സ്വീകരണം Read More »

സ്‌കൂള്‍ ബസ്സുകള്‍  പലതും കട്ടപ്പുറത്ത്;നിരത്തിലിറക്കാന്‍ മടിച്ച് സ്കൂൾ അധികൃതര്‍

തൃശൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിരിക്കേ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കായി പകുതിയില്‍ കുറവ്് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. പരിശോധന 28 വരെ നീട്ടിയിട്ടുണ്ട്. ജില്ലയില്‍ മാത്രം ചുരുങ്ങിയത്് 1,250 സ്‌കൂള്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച വരെ 460 വാഹനങ്ങള്‍ മാത്രമാണ് പരിശോധനയ്ക്ക്് എത്തിയത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ഓരോ സ്‌കൂളിലേക്കും പോകാന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ …

സ്‌കൂള്‍ ബസ്സുകള്‍  പലതും കട്ടപ്പുറത്ത്;നിരത്തിലിറക്കാന്‍ മടിച്ച് സ്കൂൾ അധികൃതര്‍ Read More »

 സര്‍ക്കാരിന് തിരിച്ചടിയെന്ന് താഹ; വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

തൃശൂര്‍: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി. ഇന്ന് വൈകീട്ട് വിയ്യൂര്‍ ജയിലില്‍ നിന്നാണ് താഹ പുറത്തിറങ്ങിയത്. യു.എ.പി.എ നിയമം ചുമത്തിയ സര്‍ക്കാര്‍ നടപടിയ്ക്ക് തിരിച്ചടിയാണ് തനിക്ക് ലഭിച്ച ജാമ്യമെന്ന് താഹ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് …

 സര്‍ക്കാരിന് തിരിച്ചടിയെന്ന് താഹ; വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി Read More »