Newsskerala

കള്ളാടി മണ്ണിടിച്ചില്‍: ഇന്നും തെരച്ചില്‍ തുടരും, ഇനി കണ്ടെത്താനുളളത് ഒരാളെ

കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ  മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Leave a Comment

Your email address will not be published. Required fields are marked *