Newsskerala

കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് 4 മരണം

കണ്ണൂര്‍: ചാലോട് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. കുംഭം കുന്നുമ്മല്‍ മടപ്പുരയ്ക്ക് സമീപം കണ്ണൂര്‍-മട്ടന്നൂര്‍ അന്തസ്സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി 11:10-ഓടെയായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഷാന്‍, റിസ്വാന്‍, പരംഛേത്രി, ഹര്‍ഷ് എന്നിവരാണ് മരിച്ചത്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം.

Leave a Comment

Your email address will not be published. Required fields are marked *