Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ചാലക്കുടിയില്‍  രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു

ചാലക്കുടി:  രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചുതകര്‍ത്തു.  കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയാണ് അക്രമം നടത്തിയത്. പ്രതിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരന്‍ സാന്റോയെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.സാന്റോയുടെ പരുക്ക് ഗുരുതരമായതിനാല്‍ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് രോഗിയെ മാറ്റാനായി എത്തിയതായിരുന്നു ആംബുലന്‍സ്. താലൂക്ക് …

ചാലക്കുടിയില്‍  രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു Read More »

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. കത്തോലിക്കർക്ക് മാത്രമല്ല …

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു Read More »

പൂരം എക്സിബിഷനിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശൂർ പൂരം എക്സിബിഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉൽപന്ന വിപണന സ്റ്റാൾ വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എൽ.എ  സേവ്യർ ചിറ്റിലപ്പിള്ളി  ഉദ്ഘാടനം   നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയകൃഷ്ണൻ ആർ, ദീപു കെ ഉത്തമൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ,  എം.ഇ.സിമാർ എന്നിവർ പങ്കെടുത്തു. വിപണനമേളയിൽ കുടുംബശ്രീ ബ്രാൻഡഡ് …

പൂരം എക്സിബിഷനിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു Read More »

ഷൈൻ ടോം ചാക്കോക്ക് ജാമ്യം

കൊച്ചി: ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി),  29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു. ജാമ്യം കിട്ടി …

ഷൈൻ ടോം ചാക്കോക്ക് ജാമ്യം Read More »

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. NDPS ആക്ടിലെ 27,29 ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്കായി അല്പസമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കും . നടൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട് നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്.

ഷൈന്‍ ടോം ചാക്കോ ഹാജരായി

കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈന്‍ സ്റ്റേഷനില്‍ എത്തിയത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ പറഞ്ഞതിനും അര മണിക്കൂര്‍ മുന്‍പേ ഷൈന്‍ പിതാവിനൊപ്പം സ്റ്റേഷനില്‍ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈന്‍ സ്റ്റേഷനകത്തേയ്ക്കു കയറി പോയി. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ  കാരണം നേരിട്ട് ഹാജരാക്കണമെന്ന് …

ഷൈന്‍ ടോം ചാക്കോ ഹാജരായി Read More »

തൃശൂര്‍ പൂരം കലക്കല്‍ : ഒരു വര്‍ഷമായിട്ടും അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു തൃശൂര്‍ പൂരം നടന്നത്. രാത്രിയെഴുന്നള്ളിപ്പിനിടയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരം നിര്‍ത്തിവെച്ചത് വിവാദമായിരുന്നു. പൂരം കലക്കിയതിലെ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടത് നേതൃത്വത്തിന് പ്രത്യേകിച്ച് സി.പി.ഐയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.  ഒടുവില്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണം എങ്ങുമെത്തിയില്ല.  പൊലീസ് ഒഴികെയുള്ള വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയോ എന്ന എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ അന്വേഷണം മാത്രമാണ് പൂര്‍ത്തിയായത്. വെടിക്കെട്ട് നിയന്ത്രണത്തിന്റെ പേരിലാണ് കാണികള്‍ക്കും, കമ്മിറ്റിക്കാര്‍ക്കും രാത്രി …

തൃശൂര്‍ പൂരം കലക്കല്‍ : ഒരു വര്‍ഷമായിട്ടും അന്വേഷണം ഇഴയുന്നു Read More »

ഓള്‍ റൗണ്ട് മികവില്‍  തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, തകര്‍ത്തടിച്ച് കമ്മീഷണര്‍ ഇളങ്കോയും

തൃശൂര്‍ : അരണാട്ടുകര ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന തൃശൂര്‍ പ്രസ് ക്ലബിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, ജലപീരങ്കിയെന്ന പോലെ റണ്‍സൊഴുക്കി ബാറ്റിംഗ് പാടവവുമായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയും, സെമി ഫൈനലില്‍ 29 റണ്‍സും രണ്ടു വിക്കറ്റുമായി കളക്ടര്‍ മാന്‍ ഓഫ് ദ മാച്ചായി. ഓപ്പണറായി ഇറങ്ങി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ബൗളിംഗില്‍  ഡി.ഐ.ജി ഹരിശങ്കറും തിളങ്ങി. ഓഫീസേഴ്സ് ഇലവന് …

ഓള്‍ റൗണ്ട് മികവില്‍  തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, തകര്‍ത്തടിച്ച് കമ്മീഷണര്‍ ഇളങ്കോയും Read More »

സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്്് തുടരുന്നു.   840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വര്‍ധിച്ചത് ഇതോടെ സ്വര്‍ണവില ആദ്യമായി 71,000  കടന്നു. ഇന്ന് വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 71,360  രൂപയാണ്. ഇന്നലെ  760  രൂപ വര്‍ധിച്ചിരുന്നു. രണ്ട ദിവസംകൊണ്ട് 1,600 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും …

സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ് Read More »

ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി

കൊച്ചി: ഇന്നലെ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോയും, സുഹൃത്തുക്കളും ഇറങ്ങിയോടി. ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം സ്വകാര്യ ഹോട്ടലില്‍ ഇന്നലെ അര്‍ധരാത്രിയോടെ പരിശോധനയ്‌ക്കെത്തിയത്.ഹോട്ടലിലെ മൂന്നാമത്തെ നിലയിലെ മുറിയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഡാന്‍സാഫിന്റെ കൊച്ചി യുണീറ്റാണ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് …

ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി Read More »

മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ; പേര് വെളിപ്പെടുത്തി നടി വിന്‍സി

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമാറി പെരുമാറിയത് നടന്‍ ഷൈന്‍ ടോ ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തി. ഫിലിം ചേംബറിന് രേഖാമൂലം നല്‍കിയ പരാതിയിലാണ് വിന്‍സി നടന്റെ പേര് വെളിപ്പെടുത്തിയത്. അടുത്തുതന്നെ റിലീസ് ചെയ്യുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയതായി നടി വിന്‍സി ആരോപിച്ചിരുന്നു. എന്നാല്‍ അവര്‍ നടന്റെ  പേര് വെളിപ്പെടുത്തിയിരുന്നില്ല. നടന്റെ വായില്‍ നിന്ന് വെളുത്ത പൊടി വന്നിരുന്നതായും നടി പറഞ്ഞിരുന്നു.വിന്‍സിയുടെ …

മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ; പേര് വെളിപ്പെടുത്തി നടി വിന്‍സി Read More »

KSEB’s sub standard power in Puthuppally

Kochi: The quality of power supplied by the KSEB in Kerala is very poor in some parts of the state with the city of letters Kottayam one among them.Frequent power outages in the have hit industrial activities in the Rubber city whilethe common consumers too have no respite from frequent outages.Puthuppally section is one of …

KSEB’s sub standard power in Puthuppally Read More »

നടന്‍ ഷൈൻ ടോം ചാക്കോയെ അമ്മ യില്‍ നിന്ന് പുറത്താക്കും

കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്ന ആരോപണ ത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ താരസംഘടനയായ അമ്മ യില്‍ നിന്ന് പുറത്താക്കും. അടുത്ത ദിവസം തന്നെ അമ്മ അടിയന്തരയോഗം ചേര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാനുള്ള തീരുമാനം എടുക്കും. വിന്‍സിയെ പിന്തുണച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

തൃശൂര്‍ പൂരം: മണികണ്ഠനാല്‍ പന്തല്‍ കാല്‍നാട്ടി

തൃശൂര്‍: തൃശൂര്‍ പുരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന് കാല്‍നാട്ടി. സ്വരാജ് റൗണ്ടിലുള്ള മണികണ്ഠനാലില്‍ രാവിലെ 9.30ന് മേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ.ബാലഗോപാല്‍, ജി.രാജേഷ് ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് രവീന്ദ്രൻ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ എന്നിവര്‍ നേതൃത്വം നല്‍കി. എടപ്പാള്‍ നാദം സൗണ്ട് ഇലക്ട്രിക്കല്‍സ് ഉടമ സി.ബൈജു വിനാണ് പന്തലിന്റെ നിര്‍മാണച്ചുമതല. മെയ് 6നാണ് തൃശൂര്‍ പൂരം.

Hoax call to blow up Collectorate

Kochi: Security was beefed up inThrissur Collectorate after the RDO received an email threatening to blow up the district headquarters, media reports said. The Revenue Divisional Officer (RDO)received an email from rana_tahawur@hotmail.com, claimed to blow up the collectorate at 1:30 pm. The Thrissur City Police and the Bomb Squad swung into action and found the …

Hoax call to blow up Collectorate Read More »

തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

തൃശൂർ: സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു. പാലക്കാടും ബോംബ് ഭീഷണി ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ …

തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി Read More »

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും: മന്ത്രിമാർ

തൃശൂർ : സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.   സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ  ശൂന്യമാക്കി വയ്ക്കണമെന്ന പൊതു നിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക.  പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന്  ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച്  വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. …

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും: മന്ത്രിമാർ Read More »

ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ  ധനസഹായം നൽകും

ചാലക്കുടി : കാട്ടാന ആക്രമണത്തിൽ മരിച്ച അടിച്ചിൽ തൊട്ടി മേഖലയിലെ തമ്പാൻ്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ  ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ഇന്ന് ( ഏപ്രിൽ 15) തന്നെ കൈമാറും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച  ജില്ലാ ആശുപത്രിയിൽ …

ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ  ധനസഹായം നൽകും Read More »