Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

പാതിവില തട്ടിപ്പ്:ഡീന്‍ കുര്യാക്കോസിന്റെയും, സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും

കണ്ണൂര്‍: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസില്‍ നിന്നും, ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും.തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് 40 ലക്ഷം രൂപയും, സി.വി.വര്‍ഗീസ് 21 ലക്ഷവും കൈപ്പറ്റിയതായി മുഖ്യപ്രതി അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം രണ്ടു പേരില്‍ നിന്നും മൊഴിയെടുക്കും. കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെ മൊഴി  ക്രൈംബ്രാഞ്ച്. രേഖപ്പെടുത്തി. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ …

പാതിവില തട്ടിപ്പ്:ഡീന്‍ കുര്യാക്കോസിന്റെയും, സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും Read More »

കൂടല്‍മാണിക്യത്തില്‍  ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസ്

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു. ദേവസ്വം ഭരണസമിതിയെ പോലും അറിയിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ബാലുവിനെ ഓഫീസിലേക്ക് മാറ്റി നിയമിച്ചതെന്നും മോഹന്‍ദാസ് …

കൂടല്‍മാണിക്യത്തില്‍  ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസ് Read More »

പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി  തള്ളി

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ  ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്റെ  ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പില്‍ ആനന്ദ കുമാറിന് നിര്‍ണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ജിഒ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് …

പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി  തള്ളി Read More »

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഇ,ഡി മൊഴിയെടുത്തു.കെ.രാധാകൃഷ്ണനെ സാക്ഷിയാക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് കെ രാധാകൃഷ്ണന്‍ എം.പിക്ക് ആശ്വാസം. കേസില്‍ കെ.രാധാകൃഷ്ണനെ  സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും. കരുവന്നൂര്‍ ബാങ്കില്‍ സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന്‍ …

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഇ,ഡി മൊഴിയെടുത്തു.കെ.രാധാകൃഷ്ണനെ സാക്ഷിയാക്കും Read More »

24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം: മേയേഴ്സ് കൗൺസിൽ

തൃശൂർ : ആധുനിക നഗര വികസന പദ്ധതികള്‍ക്കായി മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് മേയേഴ്സ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യം എംപിസി രൂപീകരിക്കണം. വളരുന്ന നഗരങ്ങള്‍ക്കനുസൃതമായി ആധുനിക പദ്ധതികള്‍ രൂപീകരിക്കാന്‍ എംപിസി അനിവാര്യമാണ്. അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കഴിഞ്ഞ 24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം. ഉള്‍പ്പെടുത്താത്ത ബില്ലുകള്‍ അടുത്ത വര്‍ഷത്തെ ക്യൂ ലിസ്റ്റിലേക്ക് മാറ്റരുത്. കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലേക്ക് ആവശ്യമായ …

24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം: മേയേഴ്സ് കൗൺസിൽ Read More »

സ്റ്റാലിന് വിജയം, ഗവര്‍ണര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവച്ച സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗവര്‍ണര്‍ തടഞ്ഞുവച്ച പത്ത് ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ  ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതാണെന്നും …

സ്റ്റാലിന് വിജയം, ഗവര്‍ണര്‍ക്ക് തിരിച്ചടി Read More »

ജില്ല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 9ന്

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ല തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 9 ന് ബുധനാഴ്ച ചേറ്റുവ ഷാ ഇന്റെര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി സ്വാലിഹ് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9 മണിക്ക് ഉദ്ഘാടന സെഷന്‍ നടക്കും. പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്‌റഫ് സഖാഫി പൂപ്പലം, അബ്ദുല്‍ അസീസ് …

ജില്ല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 9ന് Read More »

ഗോകുലം ഗോപാലനെ 6 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് 6 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും അതിന് മറുപടി പറയേണ്ട ചുമതല തനിക്കുണ്ടെന്നും ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസിലും ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ …

ഗോകുലം ഗോപാലനെ 6 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു Read More »

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പച്ചക്കൊടി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാന്‍ ഹൈക്കോടതിയുടെ അനുമതിയായി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ  പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.ഹൈക്കോടതി വിധി സര്‍ക്കാരിന് ആശ്വാസമായി.ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പച്ചക്കൊടി Read More »

പാലക്കാട്ട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാന; കോളേജിന്റെ മതില്‍ തകര്‍ത്തു

പാലക്കാട്: ചുള്ളിമട ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി പത്തോടെയാണ് പ്രദേശത്ത് ഒറ്റയാനെത്തിയത്. സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിന്റെ  മതില്‍ ആന തകര്‍ത്തു. നിരവധി വാഴകളും തെങ്ങും ആന നശിപ്പിച്ചു. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനയെ കാടുകയറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിച്ചു.

ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ അവസാനഘട്ടത്തിലാണെന്ന്്് കോടതി വ്യക്തമാക്കി.  കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ …

ദിലീപിന് തിരിച്ചടി Read More »

എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി

മധുര:  കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നല്‍കിയത്. പ്രകാശ് കാരാട്ടാണ് ജനറല്‍ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ ബേബി. പാര്‍ട്ടിക്കുള്ളില്‍ പ്രായോഗികവാദിയായ കമ്യൂണിസ്റ്റായാണ് എം എ ബേബി അറിയപ്പെടുന്നത്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ ബേബി …

എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി Read More »

M A Baby is new CPM chief

Kochi: CPM elected Mariam Alexander Baby was today elected as its General Secretary, media reports said.He has been a member of the Politburo since 2012. While studying at NSS high school, Prakkulam, Baby joined CPM’s Kerala Students Federation, which laterbecame Students Federation of India, (SFI).He held many positions in SFI, Democratic Youth Federation of India, …

M A Baby is new CPM chief Read More »

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും, സംവിധായകനും, ചലച്ചിത്ര നിര്‍മാതാവുമായ പൃഥ്വരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് വിശദീകരണം ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29നുള്ളില്‍ വിശദീകരണം നല്‍കണം. കഴിഞ്ഞ മാസം പകുതിയോടെ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയിരുന്നതായി ഐ.ടി വകുപ്പ് അറിയിച്ചു.എമ്പുരാനുമായി ബന്ധപ്പെട്ടല്ല നോട്ടീസെന്ന് ഐ.ടി വകുപ്പ് വ്യക്തമാക്കി. 2022- ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗോള്‍ഡ്, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് അന്വേഷണം …

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് Read More »

IB official faces rape charges

Kochi: An Intelligence Bureau (IB) officialSukanth Suresh, is accused of raping and abetment to death of his colleague Megha, 24, who was found dead on railway track in Thiruvananthapuram, media reports said.The accused is at large with his family while the police have issued a lookout notice against the absconding accused.Police have issued a lookout …

IB official faces rape charges Read More »

ബി കെയർഫുൾ, സൗകര്യമില്ല പറയാൻ… സുരേഷ് ഗോപി

കൊച്ചി∙ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി. ‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ സുരേഷ് …

ബി കെയർഫുൾ, സൗകര്യമില്ല പറയാൻ… സുരേഷ് ഗോപി Read More »

പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വാസ്ഥ്യം, എം.എം. മണി ആശുപത്രിയിൽ

മധുര∙ മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന എം.എം.മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എം.എം.മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം.എം.മണി.

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ: എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ഗോകുലം ഗോപാലന്റെ  സ്ഥാപനത്തില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അഞ്ചിടത്ത് പരിശോധന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫെമ നിയമം ലംഘിച്ച് പണമിടപാടുകള്‍ നടന്നതായുള്ള ആരോപണത്തിലാണ് റെയ്ഡ്.

Nod to prosecute Veena T

Kochi: The centre has given nod to the Serious Fraud Investigation Office (SFIO) to go ahead with proceedings to prosecute Kerala Chief Minister Pinarayi Vijayan’s daughter Veena T in the CMRL payoff case, media reports said.The permission was granted by the Ministry of Corporate Affairs on Thursday.The trial proceedings will commence at the economic crimes …

Nod to prosecute Veena T Read More »