Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി;  എറണാകുളം- അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം. ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദര്‍ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം. സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളില്‍ പ്രാര്‍ത്ഥനായജ്ഞം  നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി. പിടിവലിയില്‍ വൈദികര്‍ക്ക് പരിക്കേറ്റു. പൊലീസിനും സര്‍ക്കാരും എതിരെ അല്മായ മുന്നേറ്റം അതിരൂക്ഷവിമര്‍ശനം ഉയര്‍ത്തി. അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോപ്പ് പുത്തൂര്‍, പുതിയ കൂരിയാ ഫാദര്‍ ജോഷി പുതുവ എന്നിവര്‍ക്കെതിരെയാണ് വൈദികരുടെ …

വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി;  എറണാകുളം- അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം Read More »

എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി ക്ലീന്‍ചിറ്റ് മടക്കി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കി . കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ.്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനു ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി. അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ …

എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി ക്ലീന്‍ചിറ്റ് മടക്കി Read More »

ഭാവഗായകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

തൃശ്ശൂര്‍:: സംഗീതനാടക അക്കാദമി ശോകമൂകമായിരുന്നു. വിരഹഗാനത്തിന്റെ നൊമ്പരമുള്‍ക്കൊണ്ട മനസ്സുമായി ആയിരങ്ങള്‍ ഭാവഗായകനെ അവസാനമായി ഒരു നോക്കു കാണാനെത്തി. കടന്നുപോയ കാലമത്രയും ഹൃദയം തൊട്ടുണര്‍ത്തിയ രാഗവിലോല ഗാനങ്ങള്‍ പാടിയ പ്രിയഗായകനെ അന്ത്യപ്രണാമങ്ങളര്‍പ്പിക്കാന്‍ മന്ത്രിമാരടക്കം എത്തി. രാവിലെ 9.30 മണിക്ക് ശേഷമാണ് അമല ആശുപത്രിയില്‍ നിന്ന് ജയചന്ദ്രന്റെ ഭൗതിക ശരീരം സഹോദരിയുടെ വീടായ പൂങ്കുന്നം ചക്കാമുക്കില്‍ തോട്ടേക്കാട് മണ്ണത്ത് ഹൗസിലെത്തിച്ചത്. പത്തര മണിയോടെ  സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം തുടങ്ങി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ …

ഭാവഗായകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി Read More »

പൊതുയിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി

കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് …

പൊതുയിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി Read More »

അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡ്

കൊച്ചി : അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ.  കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. പഴയ സ്വർണം വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു.  അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 …

അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡ് Read More »

ബോബി ചെമ്മണ്ണൂര്‍  കാക്കനാട് ജയിലില്‍

കൊച്ചി : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി  ബോബി ചെമ്മണ്ണൂര്‍ ജയിലില്‍.  റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി.പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്. വീഡിയോ ചേമ്പറില്‍ കണ്ടേക്കും. വീഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. …

ബോബി ചെമ്മണ്ണൂര്‍  കാക്കനാട് ജയിലില്‍ Read More »

നിയമവ്യവസ്ഥക്ക് വലിയ ശക്തിയുണ്ടെന്ന് നടി ഹണി റോസ്

കൊച്ചി:  ഒരു യുദ്ധം ജയിച്ചതിന്റെ  ആഹ്ലാദത്തിലല്ല താനെന്നും നിര്‍ത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തി കെട്ടാണ് പ്രതികരിച്ചതെന്നും നടി ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി പറഞ്ഞു. വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു നടി ഹണി റോസിന്റെ പ്രതികരണം. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്‌ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. …

നിയമവ്യവസ്ഥക്ക് വലിയ ശക്തിയുണ്ടെന്ന് നടി ഹണി റോസ് Read More »

ഭാവഗായകന്‍ ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ (80) അന്തരിച്ചു. ഒന്‍പത് ദിവസത്തോളം അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു വീട്ടിലെത്തിയത്. ഇന്ന് വൈകീട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇന്ന് രാത്രി എട്ടരയോടെ അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ച് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും നേടി. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതജീവിതത്തില്‍ ആയിരത്തിലേറ പാട്ടുകള്‍ പാടി. 2021-ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട …

ഭാവഗായകന്‍ ജയചന്ദ്രന്‍ അന്തരിച്ചു Read More »

ഭാവഗായകന്‍ ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ (80) അന്തരിച്ചു. ഒന്‍പത് ദിവസത്തോളം അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു വീട്ടിലെത്തിയത്. ഇന്ന് വൈകീട്ട്് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇന്ന് രാത്രി എട്ടരയോടെ ്അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ച് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും നേടി. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതജീവിതത്തില്‍ ആയിരത്തിലേറ പാട്ടുകള്‍ പാടി. 2021-ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട …

ഭാവഗായകന്‍ ജയചന്ദ്രന്‍ അന്തരിച്ചു Read More »

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

ബോബി ചെമ്മണ്ണൂര്‍ തടവറയിലേക്ക്

കൊച്ചി: അശ്ലീലപരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. ജാമ്യ ഹര്‍ജി കോടതി തള്ളി. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വിധിക്ക് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.  ബോബിയെ കോടതി മുറിയ്ക്കുള്ളില്‍ വിശ്രമിക്കാന്‍ അനുവദിച്ചു.വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള  കോടതിയില്‍ ഹാജരായി. …

ബോബി ചെമ്മണ്ണൂര്‍ തടവറയിലേക്ക് Read More »

തിരുപ്പതി ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം;നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂപ്പണ്‍ വിതരണ കൗണ്ടറിനു മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമായത്. സ്ഥലത്തെ സാഹചര്യം നിയന്ത്രണവിധേയമായിട്ടില്ല. തിരക്കില്‍ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം.

എന്‍.എം.വിജയന്റെ മരണം: എം.എല്‍.എഐ.സി ബാലകൃഷ്ണനും, എന്‍.ഡി.അപ്പച്ചനും പ്രതിപ്പട്ടികയില്‍

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കൊച്ചി: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കെ.എല്‍. പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പരേതനായ പി.വി. ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ …

എന്‍.എം.വിജയന്റെ മരണം: എം.എല്‍.എഐ.സി ബാലകൃഷ്ണനും, എന്‍.ഡി.അപ്പച്ചനും പ്രതിപ്പട്ടികയില്‍ Read More »

നടി ഹണി റോസിന്റെ  പരാതി : ബോബിചെമ്മണ്ണൂര്‍ അറസ്റ്റില്‍

കൊച്ചി: അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് വൈകീട്ട് 7 മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.  

സംസ്ഥാന സ്‌കൂള്‍ കലോത്സവം:കിരീടം തൃശൂരിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റുമായാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌ളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്.എസ്.എസ് പന്ത്രണ്ടാം തവണയും ചാമ്പ്യന്‍മാരായി. നാലുദിവസമായി മുന്നിട്ടു നിന്ന കണ്ണൂരിനെ മറികടന്നാണ് തൃശൂര്‍ കപ്പുയര്‍ത്തുന്നത്. കാല്‍ നൂറ്റാണ്ടിനുശേഷമാണ് കലാകിരീടം തൃശൂരിന്റെ  മണ്ണിലേക്ക് എത്തുന്നത്. 1999-ലെ കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കപ്പ് നേടിയത്.

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

കൊച്ചി: അശ്ലീല പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ വയനാട്ടിൽ നിന്നാണ് ബോബിയെ പിടികൂടിയത്. അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നടി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത 75-ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. വ്യവസായി ബോബി ചെമ്മണൂര്‍. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി .

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നടി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത 75-ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നുവെന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നല്‍കി, വ്യവസായി ബോബി ചെമ്മണൂര്‍. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് …

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു Read More »

ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം : ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ ജനീഷ് തൃശൂരില്‍ പിടിയില്‍

തൃശൂര്‍: കൊച്ചി കലൂരില്‍ നൃത്തപരിപാടിയ്ക്കിടെ ഉമാ തോമസ് എം.എല്‍.എയ്ക്ക്് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി.എസ്.ജനീഷ് പിടിയില്‍. പാലാരിവട്ടം പോലീസാണ് തൃശൂരില്‍ നിന്ന്്്് ജനീഷിനെ പിടികൂടിയത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് കീഴടങ്ങിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നായിരുന്നു വിശദീകരണം. ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗവിഷന്‍ എന്ന കമ്പനി സംഘടിപ്പിച്ച നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഉമ തോമസ് സ്റ്റേജില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണത്. അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അവര്‍ നാലു ദിവസത്തിനു ശേഷമാണ് കണ്ണു തുറന്നത്. …

ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം : ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ ജനീഷ് തൃശൂരില്‍ പിടിയില്‍ Read More »

അൻവർ ജയിൽ മോചിതനായി

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് പിവി അൻവര്‍ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അൻവര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നും  പിവി അൻവര്‍ …

അൻവർ ജയിൽ മോചിതനായി Read More »

ഇന്ത്യയില്‍ എച്ച്.എം.പി.വി രോഗബാധിതര്‍ ആറായി

ചെന്നൈ:  രാജ്യത്ത്് എച്ച്.എം.പി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. എച്ച്.എം.പി.വി ലക്ഷണങ്ങളെ  തുടര്‍ന്ന് രണ്ടു കുട്ടികളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമ, ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം എച്ച്.എം.പി.വി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ബംഗളുരൂവിലും ചെന്നൈയിലും രണ്ടും അഹമ്മദാബാദിലും കോല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്.എം.പി.വി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആര്‍ …

ഇന്ത്യയില്‍ എച്ച്.എം.പി.വി രോഗബാധിതര്‍ ആറായി Read More »