Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

സാങ്കേതിക തടസ്സങ്ങള്‍ മാറ്റിയാല്‍ കെ-റെയിലിന് അനുമതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

തൃശൂര്‍: 300 കോടി ചിലവില്‍ നവീകരിക്കുന്ന തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശനം നടത്തി. വികസനപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.സാങ്കേതിക തടസ്സങ്ങള്‍   പരിഹരിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു..’ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്നതാണ് കേന്ദ്രത്തിന്റെ …

സാങ്കേതിക തടസ്സങ്ങള്‍ മാറ്റിയാല്‍ കെ-റെയിലിന് അനുമതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി Read More »

തന്നെ കൊല്ലാം;ഇല്ലാതാക്കാൻ കഴിയില്ല : ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന് പിറകിൽ താനല്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ അറിയിച്ചു. തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.ചില മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്നു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവരിൽ മുഖ്യമന്ത്രിയും, ഇ.പി.ജയരാജനുമാണ് പ്രധാനികൾ .ഇല്ലത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. തന്നെ കൊല്ലാം എന്നാൽ ഇല്ലാതാക്കാൻ കഴിയില്ലബി.ജെ.പി തൃശൂർ ഓഫീസ് …

തന്നെ കൊല്ലാം;ഇല്ലാതാക്കാൻ കഴിയില്ല : ശോഭാ സുരേന്ദ്രൻ Read More »

തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്.മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് …

തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍ Read More »

6 ചാക്കുകളിലായി മൂന്നരക്കോടി രൂപ തൃശൂരിലെ ഓഫീസില്‍ എത്തിച്ചു : തിരൂര്‍ സതീഷ്  

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബി.ജെ.പി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും. പ്രത്യേക സംഘത്തിന്റെ നേതൃത്തിലായിരിക്കും അന്വേഷണം. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ടച്ചുമതല. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസിലെ പ്രതി …

6 ചാക്കുകളിലായി മൂന്നരക്കോടി രൂപ തൃശൂരിലെ ഓഫീസില്‍ എത്തിച്ചു : തിരൂര്‍ സതീഷ്   Read More »

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു

ഒറ്റപ്പാലം:  ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശികളായ മൂന്ന്  ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്നാട് സേലം അടിമലൈപുത്തൂര്‍ സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.  ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. റാണിയും വള്ളിയും സഹോദരിമാരാണ്. വള്ളിയുടെ ഭര്‍ത്താവാണ് ലക്ഷ്മണന്‍. ലക്ഷ്മണനായി തിരച്ചില്‍ തുടരുകയാണ്. അഞ്ച് വര്‍ഷമായി ഇവര്‍ ഒറ്റപ്പാലത്താണ് താമസം. ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ …

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു Read More »

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരമ്പേഷണം

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്തും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് തിടുക്കത്തില്‍ തീരുമാനമായത്. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പുനരന്വേഷണം വേണമെന്നു സി.പി.എം നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കും. കോടതിയുടെ അനുമതി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക, കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. 

നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

തിരുവനന്തപുരം പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കായി കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കി  ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.  തെറ്റു പറ്റിയെന്ന് നവീന്‍ ബാബു ജില്ലാ കളക്ടറോടു പറഞ്ഞിരുന്നു എന്ന കാര്യം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ  ഉള്ളടക്കത്തിലില്ല. റിപ്പോര്‍ട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. എന്ത് തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു …

നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല Read More »

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ.്എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9:30 മുതല്‍ 11:15 വരെയാണ് പരീക്ഷ. മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള തീയതികളിലാകും ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ …

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് Read More »

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ഒറ്റ തന്ത പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി  മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റുമെന്നാണ് റിയാസിന്റെ മറുപടി. യു.ഡി.എഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആവുകയാണ്. സി.ബി.ഐക്ക് വിശേഷണം കൂട്ടില്‍ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയില്‍ പറ്റും. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ട്. കോണ്‍ഗ്രസ് എന്ന തന്ത കൂടി …

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

പൂരത്തിന് ആംബുലന്‍സില്‍ വന്നിറങ്ങി: സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂരത്തിനു താന്‍ ആംബുലന്‍സിലാണ് വന്നിറങ്ങിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ക്ഷേത്രപരിസരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മുന്‍കരുതലായി ഉണ്ടായിരുന്ന ആംബുലന്‍സായിരുന്നു അതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു.പ്രചാരണത്തിന് 15 ദിവസത്തോളം  ഞാന്‍ ഇഴഞ്ഞാണ് നടന്നിരുന്നത്. ആ സാഹചര്യത്തില്‍ പൂരപ്പറമ്പില്‍ ഇത്രയും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നു. കാറില്‍ വന്നിറങ്ങി ആ കാന കടക്കാന്‍ കഴിഞ്ഞില്ല. ഒരു രാഷ്ട്രീയവുമില്ലാത്ത അവിടുത്തെ യുവാക്കളാണ് എന്നെ സഹായിച്ചത്. അവിടുന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിച്ച് അന്വേഷണം നടത്താന്‍. ഇവരുടെ രാഷ്ട്രീയം കത്തി നശിക്കും. …

പൂരത്തിന് ആംബുലന്‍സില്‍ വന്നിറങ്ങി: സുരേഷ് ഗോപി Read More »

ശക്തന്‍ സ്റ്റാന്റിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല,യാത്രക്കാര്‍ വലഞ്ഞു

തൃശൂര്‍:  ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ ആകാശപ്പാതയിലൂടെ സഞ്ചരിക്കണമെന്ന ഗതാഗതപരിഷ്‌ക്കരണത്തിനെതിരെയാണ് സമരം.പരിഷ്‌ക്കരണത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നിന്നും ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, കുന്നംകളും ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.  യാത്രക്കാര്‍ ആകാശപ്പാതയിലൂടെ ചുറ്റിവേണം ശക്തന്‍സ്റ്റാന്‍ഡിലെത്തേണ്ടത്. ശക്തന്‍സ്റ്റാന്‍ഡിലൂടെയുള്ള രണ്ട് പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരുന്നു. ഇതോടെ ശക്തന്‍ പ്രതിമ ചുറ്റിവേണം ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്‍ഡിലെത്തേണ്ടത്. വടക്കേ സ്റ്റാന്‍ഡ് വഴിയുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത …

ശക്തന്‍ സ്റ്റാന്റിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല,യാത്രക്കാര്‍ വലഞ്ഞു Read More »

ചേലക്കര അന്തിമഹാകാളന്‍കാവില്‍ സുരേഷ്‌ഗോപി ദര്‍ശനം നടത്തി

ചേലക്കര: ചേലക്കര അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ദര്‍ശനം നടത്തി.  ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്് കണ്‍വെന്‍ഷന് ചേലക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. അന്തിമഹാകാളന്‍കാവ് വേലയ്ക്ക് വെടിക്കെട്ട് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.തണ്ണീര്‍ത്തടമായതിനാല്‍ മാഗസിന്‍ (വെടിക്കെട്ടുപുര) നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്നും, ഇതു മൂലം വെടിക്കെട്ടിന് അനുമതി കിട്ടുന്നില്ലെന്നും കമ്മിറ്റിക്കാര്‍ ചൂണ്ടിക്കാട്ടി. തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന് സുരേഷ്‌ഗോപി അറിയിച്ചു.നിയമക്കുരുക്ക് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി അന്തിമഹാകാളന്‍കാവ് വേലയക്ക് വെടിക്കെട്ട് നടത്താറില്ല. 

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ  ചെയ്ത കേസില്‍  കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. കോടതി വിധിയില്‍ ദിവ്യയ്‌ക്കെതിരെ  ഗുരുതര നിരീക്ഷണങ്ങളാണുളളത്. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനും …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല Read More »

തൃശൂര്‍ പൂരം ദിവസം വന്നത് ആംബുലന്‍സില്‍ അല്ലെന്ന് സുരേഷ്‌ഗോപി

ചേലക്കര:  തൃശൂര്‍ പൂരം അലങ്കോലമായ ദിവസം രാത്രി താന്‍ എത്തിയത് ആംബലന്‍സില്‍ അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുറന്നടിച്ചു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താന്‍ പൂരസ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷ്‌കുമാറിന്റെ വാഹനത്തിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്ന കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം തുടങ്ങുന്നു.വെടിക്കെട്ടു നിയന്ത്രണം തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, …

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം Read More »

തൃശൂരില്‍ നടന്നത് ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡ്. പിടിച്ചെടുത്തത് 104 കിലോ സ്വര്‍ണം

തൃശൂര്‍:  തൃശൂര്‍ ജില്ലയിലെ സ്വര്‍ണാഭരണ നിര്‍മാണ, വില്‍പനശാലകളില്‍ നടന്ന റെയ്ഡില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ എറ്റവും വലിയ റെയ്ഡിന് നേതൃത്വം നല്‍കുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിനന്ദിച്ചു. സംസ്ഥാന ജി.എ.സ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ഓപ്പറേഷന്‍നാണ് തൃശൂരില്‍ നടന്നത്. എഴുന്നൂറോളം ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ടെറെ ദെല്‍ ഒറോ’ അഥവാ സ്വര്‍ണ ഗോപുരം എന്ന പേരില്‍ നടന്ന റെയ്ഡില്‍ പങ്കെടുത്തു. …

തൃശൂരില്‍ നടന്നത് ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡ്. പിടിച്ചെടുത്തത് 104 കിലോ സ്വര്‍ണം Read More »

തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ്

തൃശൂര്‍: ജില്ലയിലെ സ്വര്‍ണനിര്‍മാണവും, വില്‍പനയുമായി ബന്ധപ്പെട്ട 74 ഇടങ്ങളില്‍ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ  റെയ്ഡ് തുടരുന്നു.  സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലുമാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന ഇന്നലെ മുതല്‍ തുടങ്ങിയത്. കണക്കില്‍പ്പെടാത്ത 104 കിലോ സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു.5 കൊല്ലത്ത നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ജി.എസ്.ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്നാണ് പരിശോധനയുടെ …

തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ് Read More »

നവീന്‍ബാബുവിന് റവന്യൂവകുപ്പിന്റെ ക്ലീന്‍ചിറ്റ്; കൈക്കൂലി വാങ്ങിയതിന് തെളിവില്ല

കണ്ണൂര്‍:  എ.ഡി.എം. കെ. നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല.  റവന്യൂവകുപ്പിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. എ.ഡി.എം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥനാണെന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ നവീന്‍ കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചായിരുന്നു പി പി ദിവ്യയുടെ പ്രസംഗം. ഈ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. നവീന്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിംഗ് …

നവീന്‍ബാബുവിന് റവന്യൂവകുപ്പിന്റെ ക്ലീന്‍ചിറ്റ്; കൈക്കൂലി വാങ്ങിയതിന് തെളിവില്ല Read More »

ദിവ്യ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കളക്ടര്‍ അരുണ്‍.കെ.വിജയന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍.  ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുന്‍പ് അറിവില്ലായിരുന്നുവെന്ന് കളക്ടര്‍ മൊഴി നല്‍കി. ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ല. ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി പി ദിവ്യയുടെ പരാമര്‍ശം. യാത്രയയപ്പ് യോഗത്തിന് മുന്‍പ് ദിവ്യ …

ദിവ്യ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കളക്ടര്‍ അരുണ്‍.കെ.വിജയന്‍ Read More »

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മ മാത്രമാകും. വെടിക്കെട്ട് നിയന്ത്രണത്തില്‍ തിരുത്തല്‍ വേണം. ഇപ്പോഴത്തെ നിയന്ത്രണം അപ്രായോഗികമെന്നും സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ പറഞ്ഞു. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്.   35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിലുള്ളത്.  തേക്കിന്‍കാട് മൈതാനത്ത് ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 …

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം Read More »