Newsskerala

തൃശൂര്‍ പൂരം ദിവസം വന്നത് ആംബുലന്‍സില്‍ അല്ലെന്ന് സുരേഷ്‌ഗോപി

ചേലക്കര:  തൃശൂര്‍ പൂരം അലങ്കോലമായ ദിവസം രാത്രി താന്‍ എത്തിയത് ആംബലന്‍സില്‍ അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുറന്നടിച്ചു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താന്‍ പൂരസ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷ്‌കുമാറിന്റെ വാഹനത്തിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *