വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ മുഖംമൂടിയിട്ട് കോടതിയിലെത്തിച്ച സംഭവത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി എസ്എച്ച്ഒ കെ.ഷാജഹാനെ സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്.എച്ച്.ഒ സ്ഥാനത്ത് നിന്ന് ഷാജഹാനെ നീക്കിയത്. പുതിയ ചുമതല നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയിട്ടുള്ളത്.എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെഎസ് യു നേതാക്കളെയാണ് കൊടും ഭീകരാണെന്ന രീതിയില്‍ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങിട്ട് , മുഖംമൂടിയിട്ട് പ്രതികളെ കൊണ്ടുവന്ന രീതികണ്ട് കോടതിയും രോഷംകൊണ്ടിരുന്നു. അന്വേഷണ …