Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

പുലിക്കളിക്ക് കോർപറേഷൻ്റെ അനുമതി

കൗൺസിൽ യോഗത്തിൽ പുലികളും തൃശൂർ: നാലോണ നാളിൽ നഗരത്തിൽ പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ യോഗം അനുമതി നൽകി.തൃശൂരിൻ്റെ തനത് കലകളായ പുലിക്കളിയും’ കുമ്മാട്ടിക്കളിയും നടത്തുന്നതിനുള്ള പ്രതിസന്ധി ഇതോടെ നീങ്ങി. ഒൻപത് സംഘങ്ങൾ പുലിക്കളിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് പുലിക്കളിക്ക് കോർപറേഷനും, ടൂറിസം വകുപ്പും ധനസഹായം നൽകും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷം ഉപേക്ഷിച്ചിരുന്നു’ ഇതെ തുടർന്ന് പുലിക്കളിയടക്കമുള്ള ഓണാഘോഷങ്ങൾ നടത്തുന്നതിന് കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. പുലിക്കളി നടത്തുന്നത് കോർപറേഷന് തീരുമാനിക്കാമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയതോടെയാണ് …

പുലിക്കളിക്ക് കോർപറേഷൻ്റെ അനുമതി Read More »

കേരളത്തില്‍ നാളെ ഹര്‍ത്താലിന് ദളിത് സംഘടനകളുടെ ആഹ്വാനം

തൃശൂര്‍: ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില് നാളെ ഹര്‍ത്താലിന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് നാളെ ഭാരത് ബന്ദിനും കേരളത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നത്.വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളും ഹര്‍ത്താലിനെ പിന്തുണച്ചിട്ടുണ്ട്. കേരളത്തിൽ പ്രതിഷേധം മാത്രം. പൊതുഗതാഗതത്തെ ബാധിക്കില്ല.

തൃശൂരില്‍ പുലിക്കളി നടത്താന്‍ അനുമതി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ നാലോണാനാളില്‍ തൃശൂര്‍ നഗരത്തില്‍  പുലിക്കളി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 11 ടീമുകള്‍ പുലിക്കളിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂരിന്റെ തനത് കലയായ പുലിക്കളിക്കും, കുമ്മാട്ടിക്കളിക്കും കോര്‍പറേഷന്‍ ധനസഹായവും നല്‍കുന്നുണ്ട്. പുലിക്കളിക്ക് ടൂറിസം വകുപ്പിന്റെ  ധനസഹായവുമുണ്ട്.

മകന് വേണ്ടി സ്വന്തം കൈപ്പടയില്‍ വിവാഹക്ഷണക്കത്തുകള്‍ തയ്യാറാക്കി മാതാപിതാക്കൾ

തൃശൂര്‍: മകന് വേണ്ടി സ്വന്തം കൈപ്പടയില്‍ വിവാഹക്ഷണക്കത്തുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അഖിലിന്റെ മാതാപിതാക്കള്‍. ആഗസ്റ്റ് 25നാണ് ബാങ്ക് ഉദ്യോഗസ്ഥനായ അഖിലിന്റെ വിവാഹം  വധു കാരമുക്ക് സ്വദേശിനി ഗ്ലാഡ്വിന്‍ ഓസ്ജസ്.പാലക്കല്‍ റോസ് ഗാര്‍ഡന്‍സില്‍ പണിക്കശ്ശേരി ചന്ദ്രബോസും, ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സായ രജനിയും ഒന്നിച്ചിരുന്ന് അല്‍പം കനമുള്ള വെള്ളപേപ്പറില്‍ പല നിറങ്ങളിലുള്ള പേനകള്‍ ഉപയോഗിച്ചാണ് വര്‍ണശബളമായ ക്ഷണക്കത്തുകള്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതി തയ്യാറാക്കുന്നത്. ‘ഓര്‍മയില്‍ കുറിച്ചിടുക’ എന്ന അഭിസംബോധനയോടെയാണ്  ക്ഷണക്കത്തിന്റെ തുടക്കം. ‘നിങ്ങളുടെ വരവും കാത്ത് ഞങ്ങളുണ്ടാകും’ എന്ന …

മകന് വേണ്ടി സ്വന്തം കൈപ്പടയില്‍ വിവാഹക്ഷണക്കത്തുകള്‍ തയ്യാറാക്കി മാതാപിതാക്കൾ Read More »

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ആട്ടം മികച്ച ചിത്രം

ന്യൂഡല്‍ഹി:  ദേശീയചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള ചിത്രമായ ‘ആട്ടം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. കന്നഡ ചിത്രമായ  ‘കാന്താര’യിലെ നായകന്‍ ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍. നിത്യമേനോനും, മാനസി പരേഖുമാണ് മികച്ച നടിമാര്‍. സൗദി വെള്ളയ്ക്കയാണ് മികച്ച മലയാള ചിത്രം. ‘കാന്താര’ മികച്ച ജനപ്രിയ ചിത്രമായി. ഹിന്ദി ചിത്രമായ ഊഞ്ചായി സംവിധാനം ചെയ്ത സൂരജ്,ആര്‍.ബര്‍ജാത്യയാണ് മികച്ച സംവിധായകന്‍. ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്് ചിത്രം- ആട്ടം

ആടുജീവിതത്തിന് പത്ത് അവാര്‍ഡുകള്‍, പൃഥ്വരാജ് നടന്‍, ഉര്‍വശിയും, ബീന.ആര്‍.ചന്ദ്രനും നടിമാര്‍

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ആടുജീവിതത്തിലെ നായകന്‍  പൃഥ്വിരാജാണ് മികച്ച നടന്‍.. മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസി. മികച്ച ചിത്രം കാതല്‍ ദ കോര്‍.. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി …

ആടുജീവിതത്തിന് പത്ത് അവാര്‍ഡുകള്‍, പൃഥ്വരാജ് നടന്‍, ഉര്‍വശിയും, ബീന.ആര്‍.ചന്ദ്രനും നടിമാര്‍ Read More »

പഴയകാലത്തെ തൃശൂര്‍ പൂരം പുനസ്ഥാപിക്കും : സുരേഷ്‌ഗോപി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ  സുരക്ഷാക്രമീകരണങ്ങളില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി എം.പിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്ത് പരിശോധന നടത്തി.കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ തുടങ്ങിയവരും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സുരേഷ്‌ഗോപിക്കൊപ്പമുണ്ടായിരുന്നു പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വെടിക്കെട്ട് നടത്തുന്ന സ്ഥലങ്ങളെല്ലാം സുരേഷ്‌ഗോപി നടന്നുകണ്ടു. വെടിക്കെട്ട് ഡിസ്്‌പ്ലെ നടത്തുന്ന ഭാഗത്ത് നിന്ന് കാണികള്‍ക്കുള്ള ദൂരപരിധി 60 മീറ്ററാക്കി കുറയ്്ക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ രാവിലെ കളക്ടറേറ്റില്‍ ഉന്നതതലയോഗം …

പഴയകാലത്തെ തൃശൂര്‍ പൂരം പുനസ്ഥാപിക്കും : സുരേഷ്‌ഗോപി Read More »

വി.അന്തോണീസിൻ്റെ ചാരിറ്റി തിരുനാളിന് ആശീര്‍വദിച്ചത് 101 അടി നീളമുള്ള കേക്ക്

തൃശൂര്‍:  തിരുഹൃദയ റോമന്‍ കാത്തലിക്ക് ദേവാലയം വേറിട്ടൊരു തിരുനാളാഘോഷത്തിന് വേദിയായി. വി.അന്തോണീസ് പുണ്യാളന്റെ 829-ാം ജന്മദിനത്തിന് മുറിച്ചത് 101 അടി നീളത്തിലുള്ള കേക്ക്.റവ.മോണ്‍ റോക്കി റോബിന്‍ കളത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ 829 കിലോയുള്ള കേക്ക് ആശീര്‍വദിച്ചു. ലില്ലി പൂക്കള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടാനെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് പിറന്നാള്‍ മധുരമായി കേക്ക് നല്‍കി. –

വയനാട് ദുരന്തം: ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കുമെന്ന് ഗവര്‍ണര്‍

തൃശൂര്‍: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. ദീര്‍ഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് …

വയനാട് ദുരന്തം: ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കുമെന്ന് ഗവര്‍ണര്‍ Read More »

ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷപ തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ

തൃശൂർ: 7 കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷപ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതികൂടിയായ അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (54) നെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലേക്ക് അറസ്റ്റുചെയ്ത പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻറിൽ കഴിഞ്ഞുവരികയാണ് …

ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷപ തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ Read More »

നിക്ഷേപതട്ടിപ്പ്: സുന്ദര്‍മേനോന്‍ അറസ്റ്റില്‍

തൃശൂര്‍: നിക്ഷേപതട്ടിപ്പ് കേസില്‍  തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് ടി.എ സുന്ദര്‍ മേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയിലാണ് അറസ്റ്റ്. രാവിലെ സുന്ദര്‍ മേനോനെ സിറ്റി കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.  പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമാണ് സുന്ദര്‍മേനോന്‍ പൂങ്കുന്നം ചക്കാമുക്കില്‍ ഹീവാന്‍സ് ഫിനാന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന …

നിക്ഷേപതട്ടിപ്പ്: സുന്ദര്‍മേനോന്‍ അറസ്റ്റില്‍ Read More »

വ്യാപാരി നേതാവ് ബിന്നി ഇമ്മട്ടി അന്തരിച്ചു

തൃശൂര്‍: വ്യാപാരപ്രമുഖനും, ജില്ലയിലെ കലാ,കായിക,സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.വ്യാപാരി,വ്യവസായി സമിതിയുടെ സ്ഥാപക  നേതാവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായ ബിന്നി് സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണ്. 

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) അവധി

തൃശൂർ: ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

വടക്കുന്നാഥനില്‍ അഴകായി, ആനന്ദക്കാഴ്ചയായി ആനയൂട്ട്

തൃശൂര്‍:  തൃപ്രസാദത്തിനായി വടക്കുന്നാഥന്റെ അമ്പലവട്ടത്ത് അറുപത് ഗജകേസരികള്‍ അണിനിരന്നത് ഭക്തര്‍ക്ക് ആനന്ദക്കാഴ്ചയായി. തുള്ളിക്കുടം പോലെ പെയ്തുനിറഞ്ഞ കര്‍ക്കിടകമഴയിലും ആനയൂട്ട് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. 13 പിടിയാനകളടക്കം അറുപതോളം ഗജകേസരികള്‍ ആനയൂട്ടിനെത്തി. ഗുരുവായൂര്‍ ദേവസ്വത്തിലെ പിടിയാന ദേവിയ്ക്ക്  മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിട്ടു. തുടര്‍ന്ന് ഭക്തര്‍ കര്‍ക്കിടകത്തിലെ ദുര്‍ഘടങ്ങളകറ്റാന്‍ വിഘ്‌നേശ്വരനെ മനസ്സില്‍ ധ്യാനിച്ച് ആനകളെ ഊട്ടി. ഗുരുവായൂര്‍ ദേവസ്വത്തിലെ ആറ് ആനകള്‍ ആനയൂട്ടിനെത്തി. എറണാകുളം ശിവകുമാര്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി …

വടക്കുന്നാഥനില്‍ അഴകായി, ആനന്ദക്കാഴ്ചയായി ആനയൂട്ട് Read More »

ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ഒരുക്കങ്ങളായി

തൃശൂർ : രാമായണ മാസാചരണതിന് തുടക്കം കുറിച്ചു കൊണ്ട് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, ആനയൂട്ട് എന്നീ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി.രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമം ആരംഭിക്കും. ഗണപതി ഹോമ കൂട്ടിന് 12008 നാളികേരം, 2000 കിലോ ശർക്കര, 2000 കിലോ അവിൽ, 500 കിലോ മലർ,60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിക്കും.തുടർന്ന് …

ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ഒരുക്കങ്ങളായി Read More »

വിദേശപഠനവും, ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, കൊക്കാലയിലെ അടച്ചുപൂട്ടിയ  സ്ഥാപനത്തിന് മുന്നില്‍ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം

തൃശൂര്‍: വിദേശത്ത് പഠനവും,ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയതായി പരാതി. കൊക്കാലെ മേപ്പിള്‍ ടവറിലെ കാസില്‍ഡ ആന്റ് മിത്രം എബ്രോഡ് ഏജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് നൂറുകണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയത്. തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജിന്  സമീപം അക്വാറ്റിക് ക്ലബ് റോഡില്‍  അരിസ്റ്റോ റോഡില്‍ താമസിക്കുന്ന സുഭാഷ് ആര്‍ (റിജോ), കോട്ടയം സ്വദേശികളായ രാഹുല്‍ രാജേന്ദ്രന്‍, മുഹമ്മദ് ഇജാസ് പത്തനംതിട്ട സ്വദേശി ശ്രീജിത്ത് (കണ്ണന്‍ ) എന്നിവര്‍ക്കെതിരെയാണ് …

വിദേശപഠനവും, ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, കൊക്കാലയിലെ അടച്ചുപൂട്ടിയ  സ്ഥാപനത്തിന് മുന്നില്‍ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം Read More »

ബോബി ചെമ്മണ്ണൂര്‍ ഇ.ഡിയുടെ വലയില്‍

തിരുവനന്തപുരം: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ബോബിയെ ഇ.ഡി ചോദ്യം ചെയ്‌തെന്നറിയുന്നു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിന്റെ ഫിജി കാര്‍ട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു. ബോചെ തേയില വാങ്ങിയാല്‍ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവില്‍ വന്‍കള്ളപ്പണ ഇടപാട് നടക്കുന്നതായാണ് …

ബോബി ചെമ്മണ്ണൂര്‍ ഇ.ഡിയുടെ വലയില്‍ Read More »

മുളങ്കുന്നത്തുകാവിലെ ടൂ വീലര്‍ സ്‌പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ, തൊഴിലാളി മരിച്ചു, 7 കോടിയുടെ നാശനഷ്ടം

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളി പൊള്ളലേറ്റ് മരിച്ചു.  പാലക്കാട് നെന്‍മാറ സ്വദേശി ലിബിന്‍ (22) ആണ് മരിച്ചത്.  രാത്രി 8 മണിയോടെയായിരുന്നു തീപ്പിടിത്തം. തൊഴിലാളികളായ നാല് പേര്‍ ഓടി രക്ഷപ്പെട്ടു.കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ടൂവീലര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണ്‍ കെട്ടിടം.  ഇവിടെ അഗ്നിസുരക്ഷാ ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് മണിക്കൂറുകളോളം പ്രവര്‍ത്തിച്ച ശേഷമാണ് തീയണച്ചത്. തീപ്പിടിത്തം നടക്കുമ്പോള്‍ ഇവിടെ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഏഴ് കോടിയുടെ നഷ്ടം …

മുളങ്കുന്നത്തുകാവിലെ ടൂ വീലര്‍ സ്‌പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ, തൊഴിലാളി മരിച്ചു, 7 കോടിയുടെ നാശനഷ്ടം Read More »

തൃശൂര്‍ നഗരസിരാകേന്ദ്രത്തിലും ‘ആവേശം’ മോഡല്‍ ഗുണ്ടാപാര്‍ട്ടിക്ക് നീക്കം, ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലീസ് വളഞ്ഞിട്ടു പിടികൂടി

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ തെക്കേഗോപുരനടയില്‍ ഗുണ്ടാപാര്‍ട്ടിക്കായി എത്തിയവരെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് സംഭവം. ഗുണ്ടാ നേതാവ് തീക്കാറ്റ് സാജന്റെ പിറന്നാള്‍ ആഘോഷത്തിന് കേക്കു മുറിക്കാനാണ് ഗുണ്ടാസംഘാംഗങ്ങളായ 32 പേര്‍ എത്തിയത്. ഇതില്‍ 17 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.ഫഹദ് ഫാസില്‍ നായകനായ ‘ആവേശം’ സിനിമ മോഡലില്‍ പാര്‍ട്ടി നടത്താനായിരുന്നു നീക്കം. ഫഹദിനെ അനുകരിച്ച് രംഗണ്ണനെപ്പോലെ എത്താനായിരുന്നു ഗുണ്ടാനേതാവായിരുന്ന തീക്കാറ്റ് സാജന്‍ തീരുമാനിച്ചിരുന്നത്. നീക്കം മുന്‍കൂട്ടിയറിഞ്ഞ ഈസ്റ്റ് പോലീസ് 32 പേരെയും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 17 …

തൃശൂര്‍ നഗരസിരാകേന്ദ്രത്തിലും ‘ആവേശം’ മോഡല്‍ ഗുണ്ടാപാര്‍ട്ടിക്ക് നീക്കം, ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലീസ് വളഞ്ഞിട്ടു പിടികൂടി Read More »

കരുവന്നൂര്‍ കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡിയ്ക്ക് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകള്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ  ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി.ക്രൈംബ്രാഞ്ചിന് കേസ് രേഖകള്‍ കൈമാറാന്‍ ഇ.ഡിക്ക് കോടതി നിര്‍ദേശം നല്‍കി.ക്രൈംബ്രാഞ്ച് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് രേഖകള്‍ കൈമാറാനാണ് നിര്‍ദ്ദേശം.രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനും കോടതി നിര്‍ദേശം നല്‍കി.