സ്വരാജ് റൗണ്ടിൽ സ്കേറ്റിങ്ങ് നടത്തിയ ആൾ പിടിയിൽ
തിരക്കേറിയ സ്വരാജ് റൌണ്ടിലൂടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനങ്ങളുടെ ഇടയിലൂടെ മറ്റും അതിസാഹസികമായി റോളർ സ്കേറ്റിങ്ങ് നടത്തിയ വെസ്റ്റ് ബംഗാളിലെ അഷ്റപൂർ സ്വദേശിയായ സുബ്രതമുണ്ടൽ (25) യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. തിരക്കേറിയ സ്വരാജ് റൌണ്ടിലൂടെ നമ്പർ വ്യക്തമല്ലാത്ത ഓട്ടോറിക്ഷയുടെ പുറകിൽ പിടിച്ച് റോളർ സ്കേറ്റിങ്ങ് ചെയ്യുകയായിരുന്നു. വാഹനങ്ങളുടെ ഇടയിലൂടെ മറ്റും അതിസാഹസികമായി റോളർ സ്കേറ്റിങ്ങ് നടത്തിയ വിവരത്തിന് ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. പ്രൊഫഷണൽ രീതിയിൽ ഉപയോഗിക്കാറുള്ള റോളർ സ്കേറ്റിങ്ങ് ഉപയോഗിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ പെട്ടതിനാൽ …