Newsskerala

വൈദ്യുതി നിരക്ക് വര്‍ധന: നാടാകെ പ്രതിഷേധം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. യു.ഡി.എഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞിരുന്നു.

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ എറണാകുളം പാലാരിവട്ടത്തെ കെ.എസ.്ഇ.ബി ഓഫീസിലേക്ക് ജില്ലാ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്നലെ രാത്രി വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു.

വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും .

Leave a Comment

Your email address will not be published. Required fields are marked *