Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Malappuram-D

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃശൂർ: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച്  കേസ് പരിഗണിക്കും. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ആയിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കുട്ടികളടക്കം 22 …

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു Read More »

നടുക്കം മാറാതെ താനൂര്‍, സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം, പത്ത് പേര്‍ ചികിത്സയില്‍, 5 പേര്‍ നീന്തി രക്ഷപ്പെട്ടു

ബോട്ടപകടത്തില്‍ 22 മരണം സ്ഥിരീകരിച്ചു കൊച്ചി: താനൂരും പരിസരപ്രദേശങ്ങളും ദുഃഖസാന്ദ്രം. അപകടവിവരം അറിഞ്ഞ് നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. തൂവല്‍തീരത്തെ ബോട്ട് അപകടത്തില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ചു.  ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേര്‍ ഒരു വീട്ടിലും മൂന്ന് പേര്‍ മറ്റൊരു  വീട്ടിലുമാണ് താമസം. അവധി …

നടുക്കം മാറാതെ താനൂര്‍, സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം, പത്ത് പേര്‍ ചികിത്സയില്‍, 5 പേര്‍ നീന്തി രക്ഷപ്പെട്ടു Read More »

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി, 21 മരണം; മരിച്ചവരില്‍ 6 കുട്ടികളും, 3 സ്ത്രീകളും

കൊച്ചി: പരപ്പനങ്ങാടി കേട്ടുങ്ങല്‍ തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തില്‍ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. 40 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് …

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി, 21 മരണം; മരിച്ചവരില്‍ 6 കുട്ടികളും, 3 സ്ത്രീകളും Read More »

ഒമിക്രോൺ: അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

കൊച്ചി: സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും …

ഒമിക്രോൺ: അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് Read More »

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

കൊച്ചി: ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ്  ദേശീയ ജനറല്‍  സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടന്ന സീറത്തുന്നബി ഇന്റെർ നാഷണൽ അക്കാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഈ അടുത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശത്തെയും ഈ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ഫെഡറലിസത്തിന്റെയും, മതേതരത്വത്തിന്റെയും അടിത്തറയിൽ …

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ് Read More »

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ

എടപ്പാൾ: നാടിന് നന്മയുടെ വെളിച്ചം പകർന്നവരാണ് കവികൾ എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാകവി അക്കിത്തം വാർഷികത്തിെൻ്റ ഭാഗമായി നിളാ വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം ഹാളിൽ നടന്ന അക്കിത്തം സ്മൃതി പൊന്നാനി കളരി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.  മഹത്തരമായ ചിന്തകളാൽ കവികൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്തു. മഹാകവിയുടെ പ്രവർത്തനങ്ങളെ നമിക്കുന്നു, തലമുറ അദ്ദേഹത്തിൻ്റെ ചെയ്തികളെ മറ്റുള്ളവരിരിലേക്ക് പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വള്ളത്തോൾ വിദ്യാപീഠം സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അദ്യക്ഷനായി, പ്രജ്ഞാ പ്രവാഹ് ദേശിയ ഓർഗ്ഗനൈസിഗ് സെക്രട്ടറി …

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ Read More »