നാല് തവണ വെടിവയ്പ്പ്; പഹല്‍ഗാമിലെത്തിയ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന്
കൊച്ചി: ജമ്മുകാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. കുല്‍ഗാം വനമേഖലയില്‍ വച്ചാണ് വെടിവെപ്പുണ്ടായത്. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ നിലവില്‍ ദക്ഷിണകാഷ്മീരില്‍ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. നാല് ഭീകരര്‍ക്കുമായി വ്യാപകമായ തിരച്ചിലാണ് കാഷ്മീര്‍ താഴ്വരയില്‍ നടക്കുന്നത്. സൈന്യവും സിആര്‍പിഎഫും ജമ്മുകാഷ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. …
നാല് തവണ വെടിവയ്പ്പ്; പഹല്‍ഗാമിലെത്തിയ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് Read More »















