ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, തകര്‍ത്തടിച്ച് കമ്മീഷണര്‍ ഇളങ്കോയും
തൃശൂര്‍ : അരണാട്ടുകര ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന തൃശൂര്‍ പ്രസ് ക്ലബിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, ജലപീരങ്കിയെന്ന പോലെ റണ്‍സൊഴുക്കി ബാറ്റിംഗ് പാടവവുമായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയും, സെമി ഫൈനലില്‍ 29 റണ്‍സും രണ്ടു വിക്കറ്റുമായി കളക്ടര്‍ മാന്‍ ഓഫ് ദ മാച്ചായി. ഓപ്പണറായി ഇറങ്ങി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ബൗളിംഗില്‍ ഡി.ഐ.ജി ഹരിശങ്കറും തിളങ്ങി. ഓഫീസേഴ്സ് ഇലവന് …