കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ കോടികളുടെ അഴിമതി, തെളിവുകള്‍ പുറത്തുവിട്ട് വി.ഡി.സതീശന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ (കെ.എഫ്.സി) കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്‍ നല്‍കി. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നു.. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ …