മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസിലേക്ക് നടത്തിയ മാർച്ച്
തൃശൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസ് മാർച്ച് നടത്തി. പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.പിണറായി മന്ത്രിസഭയില്‍ മാനേജ്‌മെന്റ് ക്വോട്ടയിലും ഫാമിലി ക്വോട്ടയിലും കയറിപ്പറ്റിയ ചിലര്‍ വികസന-ജനക്ഷേമ-വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ രംഗങ്ങളില്‍ കേരളത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയാണ്. മാനേജ്‌മെന്റ് ക്വോട്ടയില്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയായി പ്രവേശനം നേടിയ വീണാ ജോര്‍ജ്, സ്വകാര്യ …