കരുവന്നൂരിലും പണം നല്‍കണം: സുരേഷ് ഗോപി
തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക്് പണം തിരിച്ചുനല്‍കാന്‍ സിപിഎം നേതൃത്വം ഉത്സാഹം കാണിക്കാത്തതെന്തെന്ന്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ചോദിച്ചു. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.കൊച്ചുവേലായുധന് വീട് നിര്‍്മ്മിച്ച് നല്‍കുന്നതില്‍ സന്തോഷമുണ്ട്.വീട് പണിയാന്‍ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാന്‍ കൗണ്ടര്‍ തുടങ്ങണം. ഇതിനായി സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങിവരണം. കരുവന്നൂരില്‍ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദറിനെ പോലുള്ളവര്‍ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്നും, കരുവന്നൂരിലെ …