നാളെ ക്ലാസ് ഉണ്ടാകില്ല
തൃശൂർ : ജില്ലയിൽ ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ ശനിയാഴ്ച ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
തൃശൂർ : ജില്ലയിൽ ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ ശനിയാഴ്ച ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
തൃശൂർ : മഴമൂലം പീച്ചി ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂണ്‍ 28) രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് പീച്ചി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍നിന്നും പരമാവധി 30 സെ.മി കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
തൃശൂര്‍: കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം. കെട്ടിടത്തില്‍ കുടുങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കൊല്‍ക്കത്തയില്‍നിന്നുള്ള രാഹുല്‍, റുബേല്‍, ആലിം എന്നിവരാണ് മരിച്ചത്. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് രാവിലെ പൂര്‍ണമായും ഇടിഞ്ഞു വീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടമാണിത്. ആകെ 15 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് പൊലീസും …
തൃശൂര്‍ കൊടകരയില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണു, 3 തൊഴിലാളികള്‍ മരിച്ചു Read More »
തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ ചിലവുള്ള ആനയൂട്ടും, ഗജപൂജയും നടത്തുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് പരാതി. 10 ദിവസം വൈകിയാണ് ആനയൂട്ട്് വഴിപാട് കൗണ്ടര്‍ വടക്കുന്നാഥക്ഷേത്ര പടിഞ്ഞാറെ നടയില്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും മിഥുനമാസം ഒന്നിന് തന്നെ കൗണ്ടര്‍ തുടങ്ങുകയാണ് പതിവ്.ഒരാഴ്ച മുന്‍പാണ് ക്ഷേത്രോപദേശക സമിതിയെ തിരഞ്ഞെടുത്തത്. സമിതിയെ 19 പേരും ക്ഷേത്രത്തിലെ ആഘോഷങ്ങളും, മറ്റും ചടങ്ങുകളും നടത്തി പരിചയമില്ലാത്തവരാണെന്ന്് ഭക്തര്‍ പറയുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള ആനകളുടെ പങ്കാളിത്തം ഇത്തവണ കുറയുമോയെന്ന ആശങ്കയിലാണ് ആനപ്രേമികള്‍.ആനയൂട്ടിന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് …
ആനയൂട്ടും, ഗജപൂജയും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ Read More »
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട്്് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ജൂലൈ എട്ടിന് പണിമുടക്കും. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: . ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി.ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത്. ഇന്ന്് വൈകുന്നേരം നിലിനാണ് പേടകം നിലയത്തിലെ ഹാര്‍മണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ബഹിരാകാശ നിലയത്തില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര …
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് എ.ഡി.ജി.പി എം ആര്‍ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിന്‍ അഗര്‍വാള്‍, രവഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക. ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സാധ്യതാപട്ടിക അയച്ചിരുന്നപ്പോള്‍ …
സംസ്ഥാന പൊലീസ് മേധാവി ലിസ്റ്റില്‍ എം ആര്‍ അജിത്കുമാറിന്റെ പേരില്ല Read More »
തൃശ്ശൂര്‍ : ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 27) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും …
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 27) അവധി Read More »
തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ ബസ്് കയറി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കാനാട്ടുകര ഉദയനഗര്‍ സ്വദേശി വിഷ്ണുദത്താണ് (22) മരിച്ചു. രാവിലെ 7 മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമ്മയുമൊത്ത് വടക്കുന്നാഥക്ഷേത്രദര്‍ശനത്തിന് പോകുമ്പോഴായിരുന്നു റോഡിലെ കുഴി വില്ലനായത്. ഗുരുതരമായി പരിക്കേറ്റ അമ്മ പത്മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിറകെ വന്ന ബസിനടിയില്‍പ്പെട്ടായിരുന്നു മരണം. ബസ് വേഗതയിലായിരുന്നുവെന്നും ദൃക്്‌സാക്ഷികള്‍ പറയുന്നു. വലിയ കുഴി മഴവെള്ളത്തില്‍ നിറഞ്ഞിരിക്കുകയായിരുന്നു. തൃശൂരിലെ …
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐയും കെഎസ്യുവും. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതിയുടെ നേതൃത്വത്തില്‍ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന സര്‍വകലാശാല രജിസ്ട്രാറും പോലീസും ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സെനറ്റ് ഹാളിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ …
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 26) അവധി തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച …
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 26) അവധി Read More »
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വിവാദമായി. 26 ന് ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിലാണ് ബിരുദദാനച്ചടങ്ങ് .പത്ര ഫോട്ടോഗ്രാഫർമാർക്കും, വീഡിയോ ഗ്രാഫർമാർക്കും പ്രവേശനം വിലക്കി. 25 മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം. ഗവർണർ രാജേന്ദ്ര ആർലേക്കറും, കൃഷി മന്ത്രി പി.പ്രസാദും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് പതിവിന് വിപരീതമായി മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണ മെന്നറിയുന്നു. കാർഷിക യൂണിവേഴ്സിറ്റിയുടെ നിർദ്ദേശപ്രകാരമാണോ നിയന്ത്രണമെന്ന …
കേരള കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം Read More »
വാഷിംഗ്ടൺ: ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടുന്നത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്‍റെ പോസ്റ്റ്. എന്നാല്‍, ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല.
ഖത്തർ : മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഖത്തറിന്റെ വ്യോമാതിർത്തി അടച്ചിടുന്നത്.
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്്. അജിത്കുമാറിന് ഗുരുതരവീഴ്ച പറ്റിയെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു.ദേവസ്വം അധികൃതര്‍ കമ്മീഷണറുമായുള്ള തര്‍ക്കം മന്ത്രി കെ.രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മന്ത്രി രാജന്‍ രാത്രി വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല. പൂരം ഡ്യൂട്ടിയ്ക്കായാണ് അജിത്കുമാര്‍ തൃശൂരില്‍ എത്തിയതെന്നും. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. നില തൃപ്തികരമാണ് .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
നിലമ്പൂർ : നിലമ്പൂർ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എൽഡിഎഫ് വോട്ടാണെന്നും പി വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 19,946 വോട്ട് അൻവർ നേടി. അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.