തൃശൂര്‍: ചേംബര്‍ ഓഫ് കോമേഴ്‌സ് വുമണ്‍സ് വിംഗിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷല്‍ ചേംബര്‍ ഷോപ്പേഴ്‌സ് കാരവന്‍ പ്രദര്‍ശന വിപണന മേള മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയില്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സജീവ് മഞ്ഞില വിശിഷ്ടാതിഥിയായി. കിഡ്‌സ് മത്സരം ചലച്ചിത്രതാരം രചനാ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു
ചേംബര്‍ ഓഫ് കോമേഴ്‌സ് വുമണ്‍സ് വിംഗ് പ്രസിഡണ്ട് ഡോ.കനക പ്രതാപ്, മൃദു നിക്‌സണ്‍, മായാ പരമശിവം, ജെയിന്‍ മില്‍ട്ടണ്‍, സബീന മുസ്തഫ, നദീറ എന്നിവര്‍ പ്രസംഗിച്ചു. തുണിത്തരങ്ങൾ, ജ്വല്ലറി, ഫർണീച്ചർ ,ഇലക്ട്രോട്രോക്സ്, ഹോം അപ്ലയൻസ്, ഫാബ്രിക്സ്, ഹോം ഡെക്കർ, കോസ് മെറ്റിക്സ് , ഹോം മെയ്ഡ് ബേക്കറി ഐറ്റംസ് തുടങ്ങി 140 സ്റ്റാളുകളുകൾ മേളയിൽ ഉണ്ട്.
വനിതാസംരംഭകര്‍ക്ക് ഉണര്‍വേകി ചേംബര്‍ ഷോപ്പേഴ്‌സ് കാരവന്‍ മേള
