തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കീഴിലുള്ള പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാപള്ളിയില്‍ സംഘര്‍ഷം. വിശ്വാസികളും പുരോഹിതരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. മെത്രാപ്പോലീത്ത മാർ ഔഗീന്‍ കുര്യാക്കോസിനെതിരെയായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ മെത്രാപ്പോലീത്ത ഔഗീനെതിരെ ഗോബാക്ക് വിളിച്ചു.
മാർ യോഹന്നാൻ യോസേഫ് എപ്പിസ്‌കോപ്പയെ സസ്‌പെന്‍ഡ് ചെയ്ത സിനഡ് തീരുമാനം പള്ളിയില്‍ അറിയിച്ചതിന് പിന്നാലെയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. നെരത്തെ മെഡിക്കല്‍ അവധിയിലായിരുന്ന എപ്പിസ്‌കോപ്പ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ എപ്പിസ്‌കോപ്പ കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്ന് തിരക്കിട്ട് എപ്പിസ്‌കോപ്പയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. തീരുമാനം പള്ളിയില്‍ വായിച്ചതാണ് വിശ്വാസികളുടെ പ്രകാപനത്തിനും സംഘര്‍ഷത്തിനും കാരണമായത്.