തൃശൂര്‍: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പെരിങ്ങാവിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സുരേഷ്ഗോപിയുടെ ഓഫീസിന് മുന്നില്‍ സംരക്ഷണവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
തൃശൂരില്‍ ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
