കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര
ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞതിനെ തുടര്‍ന്നുണ്ടായ ജനത്തിരക്കില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ലീല, അമ്മുക്കുട്ടി ,രാജൻ എന്നിവരാണ് മരിച്ചത്. ആനയിടഞ്ഞതറിഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ ജനം നാലുപാടും ഓടുകയായിരുന്നു. ഇടഞ്ഞ കൊമ്പന്‍ അടുത്തു നിന്ന കൊമ്പനെ കുത്തി. തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു.
വൈകുന്നേരം ആറിനുണ്ടായ സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ഉത്സവകമ്മിറ്റി ഓഫീസ് തകര്‍ത്ത് റോഡിലേക്ക് ഇറങ്ങിയ ആനകളെ പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ തളച്ചു ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ആറ് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനിടയിലായിരുന്നു ആനയിടഞ്ഞത്. ഉത്സവത്തിന്റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ദര്‍ശനത്തിനെത്തിയത്. ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് മിക്ക ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത്. .