മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു….. READ MORE…
കോട്ടയം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പരോക്ഷ സൂചന നല്‍കി. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്.നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്.നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.ചര്‍ച്ച നടത്തി സര്‍ക്കാര്‍ തീരുമാനം എടുക്കും.ആരെയും ശത്രു പക്ഷത്ത് നിര്‍ത്തില്ല. ആരെയും മിത്രം എന്ന നിലയില്‍ കണ്ടും കൈകാര്യം ചെയ്യില്ല.ബ്രഹ്‌മപുരത്ത് സര്‍ക്കാരിന് വീഴ്ചയില്ല .മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭങ്ങളുടെ എണ്ണത്തില്‍ കുറച്ചു കുറവുണ്ടാകാം.അതില്‍ ആശങ്ക വേണ്ട.പട്ടിക പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കാം.
ജാഥ നടത്തുമ്പോള്‍ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.അത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി സഹിച്ചേ മതിയാകൂ .പാലായില്‍ ജാഥ സ്വീകരണത്തിനായി ബസ് സ്റ്റാന്‍ഡ് അടച്ച സംഭവത്തോടാണ് പ്രതികരണം, ത്രിപുരയില്‍ ബി ജെ പി കാടത്തം കാണിക്കുന്നു.ഗുണ്ടായിസം നടത്തുന്നു.സി പി എം സംസ്ഥാന സമിതി അംഗങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു.പശു സംരക്ഷകര്‍ എന്നു പറയുന്നവര്‍ പശുക്കളെ വരെ കൊല്ലുന്നു. പ്രതിപക്ഷ നേതാക്കളെ പോലും കാണാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിര്‍ക്കുന്നു. കോര്‍പറേറ്റുകളുടെ കൈയില്‍ പണം എത്തിക്കാനാണ് കേന്ദ്ര ശ്രമം. ഇത് പ്രതിഷേധാര്‍ഹമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.