Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍ കൃഷ്ണതേജ

തൃശൂര്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ നഗരത്തില്‍ വ്യാപക വെള്ളക്കെട്ട്്. നഗരത്തില്‍ മിക്കയിടത്തും റോഡില്‍ വെള്ളക്കെട്ടുണ്ടായി. വടക്കേ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് മൂലം ബസുകള്‍ നിര്‍ത്തിയില്ല.
അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐ.സി.യുവില്‍ വരെയാണ് വെള്ളമെത്തിയത്. മൂന്ന്് കോടിയുടെ നഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കിഴക്കെകോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില്‍ തകര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയില്‍ വെള്ളം കയറി.

ചേറ്റുപുഴ റോഡില്‍ ഒരു വലിയ മാവ് കടപുഴകി വീണു. പുലര്‍ച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂര്‍ അഗ്‌നിരക്ഷ നിലയത്തില്‍ നിന്നുള്ള സംഘം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം നീക്കം ചെയ്തു.

ഇന്നലെ പെയ്ത കനത്ത മഴയില്‍ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അറിയിച്ചു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ്  തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂര്‍ ജില്ലയില്‍ 7 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മഴ വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏനാമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മുനയം ബണ്ട് തുറന്നിട്ടുണ്ട്. മഴക്കെടുതിയില്‍ തൃശ്ശൂര്‍ കോഴിക്കോട് ദേശീയപാതയില്‍ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലര്‍ച്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. ഇവിടെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *