തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്തും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് തിടുക്കത്തില്‍ തീരുമാനമായത്. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പുനരന്വേഷണം വേണമെന്നു സി.പി.എം നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കും. കോടതിയുടെ അനുമതി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക, കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.