തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ 2023-24 വാര്‍ഷിക ബജറ്റില്‍ സീറോ വേസ്റ്റ് കോര്‍പറേഷന്‍ പദ്ധതിക്കായി 241.7 കോടി രൂപ വകയിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ രാജശ്രീ മേയര്‍ രാജശ്രീ ഗോപന്‍ അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് ജനങ്ങള്‍ ബോധവത്കരണം നടത്തും.താരദമ്പതികളും തൃശൂര്‍ സ്വദേശികളുമായ ബിജുമേനോന്‍, സംയുക്ത വര്‍മ എന്നിവരെ അംബാസിഡര്‍മാരാക്കിയാണു ബോധവത്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക.കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കാനും തരംതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഇവന്റ്മാനേജ്മെന്റിനെ ഏല്‍പ്പിക്കും.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. ശക്തന്‍ നഗറിലെ മാലിന്യം നീക്കാന്‍ അഞ്ചുകോടി. കംഫര്‍ട്ട് സ്റ്റേഷനുകള്‍ നവീകരിക്കാന്‍ രണ്ടു കോടി. കൂര്‍ക്കഞ്ചേരി, അയ്യന്തോള്‍, ഒല്ലൂര്‍, ഒല്ലൂക്കര സോണുകളിലും കോലോത്തുംപാടം, കോട്ടപ്പുറം എന്നിവിടങ്ങളിലും സെപ്റ്റേജ് സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ ആരംഭിക്കും.
ഈ സാമ്പത്തിക വര്‍ഷം അമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും രാമവര്‍മപുരത്ത് കോര്‍പറേഷന്‍ വക സ്ഥലത്ത് ഐ.ടി വ്യവസായ സമുച്ചയം തുടങ്ങുംഉത്പാദന മേഖലയ്ക്ക് അമ്പതു കോടി രൂപ നീക്കിവച്ചപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു പത്തുകോടിയാണു മാറ്റിവച്ചത്. ഐടി പാര്‍ക്കിലും സ്റ്റാര്‍ട്ടപ്പുകളിലും അമ്പതു ശതമാനം വനിതകള്‍ക്കായി മാറ്റിവച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനത്തിന് 25 ലക്ഷം വകയിരുത്തി. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രത്യേക ഹോട്ടല്‍ ആരംഭിക്കും.
വീടുകളില്‍ ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനായി 150 കോടിയും ലൈഫ് മിഷന്‍ പദ്ധതിക്കു പത്ത് കോടിയും എ.ംജി റോഡ് വികസനത്തിന് പത്തുകോടിയും വകയിരുത്തി.കെട്ടിട നിര്‍മാണ നിയമം ലംഘിച്ചുള്ള നിര്‍മാണം തടയാന്‍ വിജിലന്‍സ് കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. സോണല്‍ അടിസ്ഥാനത്തില്‍ പത്തുപേരെ ഉള്‍പ്പെടുത്തിയാണു വിജിലന്‍സ് കമ്മിറ്റി (കോര്‍പറേഷന്‍ ആക്ട് പ്രകാരം) രൂപീകരിക്കുക. ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന അനിമല്‍ ക്രിമറ്റോറിയത്തിന് ഒരു കോടി നീക്കിവച്ചു. കുരിയച്ചിറയിലൊരുങ്ങുന്ന ക്രിമറ്റോറിയത്തിലേക്കു മൃഗങ്ങളുടെ ജഡം കൊണ്ടുവരാന്‍ മൊബൈല്‍ വാഹനസംവിധാവനും ഒരുക്കും.കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്, അയ്യന്തോള്‍ സോണല്‍ ഓഫീസ്, ഒല്ലൂര്‍- പനംകുറ്റിച്ചിറ, സോണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ആധുനിക മള്‍ട്ടി ലെവല്‍ റോബോട്ട് പാര്‍ക്കിംഗ് സംവിധാനം ഒരുക്കാന്‍ അഞ്ചു കോടി രൂപ.
നഗരസഭ സേവനങ്ങള്‍ വിരല്‍ത്തുന്പില്‍ ലഭ്യമാക്കാന്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കും. ജനന മരണ രജിസ്‌ട്രേഷന്‍ ഓഫീസ് പുനരുദ്ധാരണത്തിനും വിവാഹ രജിസ്‌ട്രേഷന്‍ സുഗമമാക്കാനും അടിസ്ഥാന വികസനത്തിനും 50 ലക്ഷം, റവന്യൂ വിഭാഗം അധുനിക വത്കരണം, എന്‍ജിനീയറിംഗ് വിഭാഗം കെട്ടിടത്തിലേക്ക് ലിഫ്റ്റും മറ്റു പുനരുദ്ധാരണവും, കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്, സോണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ കാമറ സ്ഥാപിക്കല്‍ എന്നിവയ്ക്ക് ഒരു കോടി വീതം, ഡിജിറ്റല്‍ ഫ്രണ്ട് ഓഫീസ് രണ്ടു കോടി, ഹെല്‍പ് ഡെസ്‌ക് 10 ലക്ഷം, സോണല്‍ ഓഫീസ് നവീകരണം രണ്ടുകോടി.മറ്റു രാജ്യങ്ങളിലെ ലേണിംഗ് സിറ്റി പദ്ധതികള്‍ കണ്ടു പഠിക്കാന്‍ ഒരു കോടി വകയിരുത്തി. രാജ്യത്ത് ലേണിംഗ് സിറ്റി അനുഭവങ്ങള്‍ കുറവായതിനാലാണു യുനസ്‌കോ അംഗീകരിച്ച മറ്റു ലേണിംഗ് സിറ്റികളില്‍ സന്ദര്‍ശനം നടത്തുന്നത്. കോര്‍പറേഷന്‍ പരിധിയിലെ പത്തു കുട്ടികള്‍, മൂന്നു കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണു സന്ദര്‍ശനം നടത്തുക.
ReplyForward |