Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി

മുഖ്യമന്ത്രിക്കും സർക്കാരിനും വീണ്ടും തിരിച്ചടി

ഗൂഢാലോചന, വധശ്രമം തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് കോടതി ഉത്തരവ്

ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഗൺമാനും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നും ഒരു പ്രവർത്തകന്റെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നു എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു

കൊച്ചി: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനും മർദ്ദിച്ചതിനും എൽഡിഎഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ പി ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മൈസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂട്ടം ചേർന്ന് മർദ്ദിച്ചതിനാണ് ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാറും സുനീഷ് പി.എ. എന്നിവർക്കെതിരെയും കേസെടുക്കാനാണ് കോടതി ഉത്തവ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. ഗൂഢാലോചന, വധശ്രമം തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് കോടതി ഉത്തരവ്.

ജയരാജനും തൻറെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും യാതൊരു കുറ്റവും ചെയ്തില്ലെന്നും അവർക്കെതിരെ ഒരു നടപടിയും വേണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ വിഷയത്തിൽ കണ്ണൂർ എസ് പിക്ക് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയും എടുത്തിരുന്നില്ല.

ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ വിമാനത്തിലാണ് മട്ടന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഫർസീൻ മജീദും സംഘടനയുടെ മറ്റൊരു ഭാരവാഹിയായ നവീൻകുമാറും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

സ്വർണ്ണം – ഡോളർ കടത്ത് കേസുകളിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനുശേഷം ഉള്ള പ്രതിഷേധ പരമ്പരയുടെ ഭാഗമായിരുന്നു വിമാനത്തിനുള്ളിലെ മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിഷേധം.

ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഗൺമാനും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നും ഒരു പ്രവർത്തകന്റെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നു എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

ഇവർക്ക് മർദ്ദനമേറ്റത്തിന്റെ തെളിവുകൾ വൈദ്യ പരിശോധന നടത്തിയ ശേഷം ഡോക്ടർമാർ തയ്യാറാക്കിയ വൂണ്ട് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

എന്നാൽ പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിലാണ് കേരള പോലീസ് കേസടുത്തത്. അതേ വകുപ്പുകൾ ചേർത്ത് തന്നെ ഇ പി ജയരാജനും മറ്റുള്ളവർക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യമാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയിൽ ആവശ്യപ്പെട്ടത്.
അത് അംഗീകരിച്ച് കോടതി ഉത്തരവിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *