Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സി.എസ്.ബി ബാങ്ക് പണിമുടക്ക് വിജയിപ്പിക്കാനൊരുങ്ങി ജീവനക്കാരും യൂണിയനുകളും


തൃശൂര്‍: സി.എസ്.ബി. ബാങ്ക് പണിമുടക്ക് കൂടുതല്‍ ശക്തമാക്കുമെന്ന്് യൂണിയനുകളും ജീവനക്കാരും .

2021 ഒക്ടോബര്‍ 22നാണ്  സംസ്ഥാന ബാങ്ക് പൊതു പണിമുടക്ക്.

ഒക്ടോബര്‍ 20, 21, 22 സി.എസ്.ബി. ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് നടത്തും.

സി.എസ്.ബി. ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക എന്നതാണ് ജീവനക്കാരുടെ മുഖ്യമായ ആവശ്യങ്ങളില്‍ ഒന്ന്.

വിദേശ ബാങ്കായതോടെ അധികാരികള്‍ കൈകൊള്ളുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായ തല വേതന പരിഷകരണം നടപ്പാക്കുക, താല്ക്കാലിക – കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയവാണ് മറ്റ് ആവശ്യങ്ങള്‍ .

സി.ആര്‍.എസ് പദ്ധതികളിലൂടെയും, കേട്ടുകേള്‍വിയില്ലാത്ത മാനസിക പീഢനത്തിലൂടെയും സ്ഥിരം ജീവനക്കാരുടെ എണ്ണം മൂന്നു കൊല്ലം കൊണ്ട് 3200 നിന്ന് 1,353 ആയി വെട്ടി കുറച്ചു . വ്യവസായാടിസ്ഥാനത്തില്‍ 2017 മുതല്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും നടപ്പാക്കിയ വേതന പരിഷ്‌കരണം പോലും സി.എസ്.ബി. ബാങ്കില്‍ മാത്രം നടപ്പാക്കുന്നില്ല. എന്നാല്‍ ഈ കാലയളവില്‍ 3533 കരാര്‍ – താല്‍ക്കാലിക – ദിവസക്കൂലിക്കാരെയാണ് യാതൊരു ചട്ടവുമില്ലാതെ, സുതാര്യതയില്ലാതെ ബാങ്കില്‍ നിയമിച്ചിട്ടുള്ളത്. ഇത്തരക്കാരില്‍ 48 ശതമാനം പേര്‍ ചുരുങ്ങിയ നാള്‍ കൊണ്ട് ബാങ്കില്‍ നിന്നും ജോലി ഉപേക്ഷിച്ച് പുറത്തു പോകുകയുണ്ടായി. പകരം വീണ്ടും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതാണ് ബാങ്കിന്റെ ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് രീതി.

വിശ്വസനീയതയെ അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഒരു സേവനമേഖല വ്യവസായത്തില്‍ ഇത്തരത്തിലുള്ള തൊഴില്‍ സംസ്‌കാരം ഭയാനകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. നാനാവിധത്തിലുള ക്രമക്കേടുകള്‍ ബാങ്കിന്നകത്ത് വര്‍ധിച്ചു വരുന്നതിന്റെ മൂലകാരണം തൊഴില്‍ ശക്തിയുടെ ചേരുവയില്‍ വരുത്തിയ ഈയൊരു മൗലിക വ്യത്യാസം കൊണ്ടാണ്, എന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നു.

 14 ജില്ലകളിലും ജില്ലാതല സമരസഹായ സമിതികള്‍ നിലവില്‍ വന്നു. അവരുടെ നേതൃത്വത്തില്‍ കേരളത്തിലെ 272 ശാഖകളിലും പ്രാദേശിക സമരസഹായസമിതികളും രൂപീകരിക്കപ്പെട്ടു. ഒക്ടോബര്‍ 18ന്, ബാങ്കിന്റെ 272 ശാഖകള്‍ക്ക് മുമ്പിലും സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ സമര വിളംബര പരിപാടി നടക്കുകയുണ്ടായി. കേരളത്തിന് പുറത്ത് അഖിലേന്ത്യാ UFBU ആഭിമുഖ്യത്തില്‍ ശക്തമായ അനുബന്ധ പ്രക്ഷോഭ പരിപാടികള്‍ നടന്നു വരുന്നുണ്ട്. ഒക്ടോബര്‍ 20 21 22 തീയതികളില്‍ കേരളത്തിലെ മുഴുവന്‍ ശാഖകള്‍ക്കു മുന്നിലും വിശദീകരണ യോഗങ്ങള്‍ നടക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും മുഴുനീള ധര്‍ണകള്‍ നടക്കും. തൃശൂരില്‍ ഹെഢാ ഫീസിനു മുന്‍പിലും തെക്കേ ഗോപുരനടയിലും സമാന്തരമായി രാവിലെ മുതല്‍ വൈകീട്ട് വരെ പ്രത്യേകം സമര പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

സി.എസ്.ബി. സമര പരിപാടികള്‍ക്ക് പരമാവധി പ്രചാരണം നല്കണമെന്ന് ഓക്ടോബര്‍ 19 ന് തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

സി.ഡി. ജോസ്സണ്‍ (എ.ഐ.ബി. ഇ.എ), ടി. നരേന്ദ്രന്‍ (ബി.ഇ.എഫ്.ഐ.), കെ.ജെ. ലതീഷ് കുമാര്‍ (സി.എസ്.ബി. ഒ. എ), ജെറിന്‍ കെ ജോണ്‍, (സി.എസ്.ബി.എസ എഫ്), ജോസഫ് കുരിയാക്കോസ് (സി.എസ്.ബി.എസ എ), ബാബു മൊയ്‌ലന്‍ (സി.എസ്.ബി.എസ് യു) എന്നിവര്‍ തൃശൂരില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *