തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കുറ്റക്കാരനായ എസഎച്ച്്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവില്‍ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മര്‍ദ്ദിച്ചതിന് അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നല്‍കിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂര്‍ അഡി. എസ്പിയുടെ റിപ്പോര്‍ട്ട് ഒന്നരവര്‍ഷം പൂഴ്ത്തിവെക്കുകയായിരുന്നു. സംഭവത്തില്‍ ആദ്യമായാണ് രതീഷിനെതിരെ നടപടി വരുന്നത്. 2023ലാണ് പീച്ചി പൊലീസ് സ്റ്റേഷനില്‍ സംഭവമുണ്ടായത്. പീച്ചി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും മര്‍ദിക്കുകയായിരുന്നു
പീച്ചി പൊലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണം: കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍
